city-gold-ad-for-blogger

കെ പി ശശികലയുടെ അറസ്റ്റ്; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം:(www.kasargodvartha.com 17/11/2018) സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന  വ്യാപക ഹര്‍ത്താല്‍ തുടങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും  ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.


കെ പി ശശികലയുടെ അറസ്റ്റ്; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയെ മരക്കൂട്ടത്തു വെച്ച് പോലീസ് തടയുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ശശികലയും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

പിന്നീട് തിരികെപോകാന്‍ ശശികല കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Trending, Harthal, Sabarimala,KP Sasikala's arrest; Statewide hartal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia