city-gold-ad-for-blogger

കാസര്‍കോട് സ്വദേശിയായ 50 കാരന്‍ ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.01.2018) കാസര്‍കോട് സ്വദേശിയായ 50 കാരന്‍ ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണു മരണപ്പെട്ടു. ചെറുവത്തൂര്‍ കാരിയില്‍ വഞ്ഞങ്ങമാടിലെ കെ.വി തമ്പാന്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച തമ്പാന്‍ ഉള്‍പെടെയുള്ള അയ്യപ്പ ഭക്തര്‍ ശബരിമലയിലേക്ക് പോയതായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ശബരിമല സന്നിധാനത്തില്‍ വെച്ച് തമ്പാന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍കോട് സ്വദേശിയായ 50 കാരന്‍ ശബരിമല സന്നിധാനത്ത് കുഴഞ്ഞുവീണു മരിച്ചു


തമ്പാന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: മൂലക്കാല്‍ ശാരദ. മക്കള്‍: സരിത, അശ്വതി, വിഷ്ണു. സഹോദരങ്ങള്‍: മനോഹരന്‍, സൂര്യപ്രഭ, കാര്‍ത്തികേയന്‍, ഗീത, അനിത, പവിത്രന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Death, Obituary, Sabarimala, Hospital, Kasaragod native dies in Sabarimala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia