ശബരിമലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആചാര ലംഘനം: അഡ്വ. കെ. ശ്രീകാന്ത്
Nov 2, 2018, 22:17 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2018) ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നത് സ്‌പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ.കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ബി ജെ പി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയ്‌നാച്ചിയില്‍ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ പ്രതിജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ തരിമ്പും വകവെക്കാതെ വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഹൈന്ദവ വിശ്വാസത്തിന്റെ നേര്‍ക്കുള്ള കടന്നുകയറ്റമാണ്.
മറ്റൊരു വിഷയത്തിലും കാണിക്കാത്ത ആവേശവും താത്പര്യവുമാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസികള്‍ക്കുവേണ്ടി ബി ജെ പി നടത്തുന്നത് ധര്‍മ്മസമരമാണ്. സി പി എം നടത്തുന്ന അടിച്ചമര്‍ത്തലിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ശ്രീകാന്ത് പറഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിലെ താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കണമെന്ന് ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K Srikanth against Govt. on Sabarimala issue, Kasaragod, Sabarimala, News, BJP, Adv.Srikanth.
Keywords: K Srikanth against Govt. on Sabarimala issue, Kasaragod, Sabarimala, News, BJP, Adv.Srikanth.