അയ്യപ്പന് മുന്നില്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ച് ഐ ജി ശ്രീജിത്ത്; ഞങ്ങളും അയ്യപ്പ വിശ്വസികളെന്നും, ഡ്യൂട്ടി ചെയ്യാതിരിക്കാനാകില്ലെന്നും ഐ.ജി
Oct 22, 2018, 13:25 IST
സന്നിധാനം: (www.kasargodvartha.com 22.10.2018) ശബരിമല ക്ഷേത്രത്തില്‍ അയ്യപ്പ നടയില്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറല്‍. തിങ്കളാഴ്ച പുലര്‍ച്ചെ നട തുറന്നപ്പോഴാണ് ഐ.ജി ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ഐ.ജിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
മറ്റ് വിശ്വാസകളെ പോലെ ഞങ്ങളും അയ്യപ്പ ഭക്തനാണെന്നും എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ടെന്നും നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി ശ്രീജിത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ സമാധാനിപ്പിച്ചിരുന്നു. നിയമം നടപ്പാക്കേണ്ട ബാധ്യതയുള്ളതിനാലാണ് സന്നിധാനത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞിരുന്നു.
രഹന മനോജും ഹൈദരാബാദില്‍ നിന്നുള്ള ചാനല്‍ റിപ്പോര്‍ട്ടര്‍ കവിതാ കോശിയും ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍വരെ എത്തിച്ചത്. എന്നാല്‍ ദേവസ്വം മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇവര്‍ക്ക് സന്നിധാനത്ത് നിന്നും മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഐ.ജിക്കെതിരെ വലിയ പ്രതിഷേധം ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കിടയില്‍ നിന്നും ഉയരുമ്പോഴാണ് ഐ.ജി കണ്ണീര്‍ വാര്‍ത്ത് കൊണ്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Sabarimala, Trending, IG Sreejith cry behind Ayyappan
< !- START disable copy paste -->