കാസര്‍കോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു;ജനങ്ങൾ വലഞ്ഞു
Nov 17, 2018, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2018) കാസര്‍കോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് ജനങ്ങളും വാഹനയാത്രക്കാരും വലഞ്ഞു . കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട് വെച്ചാണ് ബി ജെ പി- ശബരിമല കര്‍മസമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഇതുമൂലം ദേശീയ പാതയില്‍ പൂർണ്ണമായും ഗതാഗതം തടസപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയപാത ഉപരോധ സമരത്തിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കെ സദാനന്ദ റൈ, സതീശന്‍, കെ മാധവന്‍ മാസ്റ്റര്‍, കെ ടി കാമത്ത്, അനില്‍ കുമാര്‍ ഷെട്ടി, ഐത്തപ്പ ഷെട്ടി, ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, National highway, Protest, Top-Headlines, Sabarimala, Harthal; National Highway blocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, National highway, Protest, Top-Headlines, Sabarimala, Harthal; National Highway blocked
< !- START disable copy paste -->