Sabarimala | ശബരിമലയിൽ പ്രതിഷ്ഠാദിന പൂജകൾ ഭക്തിസാന്ദ്രമായി; പുണ്യം തേടിയെത്തിയത് വൻ ഭക്ത ജനങ്ങൾ; ഇനി ജൂൺ 15ന് നട തുറക്കും
May 31, 2023, 11:34 IST
ശബരിമല: (www.kasargodvartha.com) പ്രതിഷ്ഠാ ദിന പൂജകൾക്കായി തുറന്ന ശബരിമല ക്ഷേത്രത്തിൽ പുണ്യം തേടിയെത്തിയത് വൺ ഭക്ത ജനങ്ങൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് കൈമാറി. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു.
പ്രതിഷ്ഠാ ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തുറന്ന് പതിവ് പൂജയ്ക്ക് ശേഷം, പ്രതിഷ്ഠാദിന പ്രത്യേക പൂജകളും ആരാധനകളും നടന്നു. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കളഭ കലശ എഴുന്നെള്ളിപ്പ്, ലക്ഷാർച്ചന എന്നിവയും നടന്നു. നട തുറന്ന് നിമിഷ നേരം കൊണ്ട് തന്നെ മേൽപാലവും തിരുമുറ്റവും ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു.
ചടങ്ങുകൾക്ക് ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. ഇനി ജൂൺ 15ന് വൈകിട്ട് അഞ്ച് മണിക്ക് മിഥുന മാസ പൂജകൾക്കായി നട വീണ്ടും തുറക്കും. 16 മുതൽ 20 വരെ അഞ്ച് ദിവസങ്ങളിലായി വിശേഷാൽ പൂജകൾ നടക്കും.
Keywords: News, Kerala, Sabarimala Temple, Prathishta Dina Pooja, Pathanamthitta News, Religion, Doors of Sabarimala closed after Prathishta Dina Pooja.
< !- START disable copy paste -->