city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല പതിനെട്ടാംപടി തേങ്ങ ഉടച്ച് കയറണമെന്നാണ് ആചാരം, ഉടയ്ക്കുന്ന തേങ്ങ സംഭരിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഒരു വിഭാഗം ആള്‍ക്കാരും ഇവിടെ ഉണ്ട്, ശബരിമലയിലെ കൊപ്രകളത്തിലെ തൊഴിലാളികളുടെ ദുരവസ്ഥ കാണാതെ പോകരുത്

പത്തനംതിട്ട:(www.kasargodvartha.com 09/12/2017) ശബരിമലയില്‍ പതിനെട്ടാംപടി കയറുന്നതിന് മുമ്പ് തേങ്ങ ഉടച്ച് കയറണമെന്നാണ് ആചാരം. കാലങ്ങളായി നടത്തിവരുന്ന ഒരു ശീലമാണിത്. ഉടയ്ക്കുന്ന തേങ്ങ സംഭരിച്ച് ഉണക്കി കൊപ്രയാക്കി വിറ്റ് ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങളും സന്നിധാനത്തുണ്ട്. എന്നാല്‍ ഇവരുടെ ജീവിതം വളരെ ദുരിതപൂര്‍ണമാണ് എന്നതാണ് സത്യം. കൊപ്രാക്കളത്തിലെ ഓരോ തൊഴിലാളിയും രോഗാവസ്ഥയിലാണ്.

പതിനെട്ടാംപടി കയറുന്നതിന് മുമ്പ് തേങ്ങ ഉടച്ചാണ് ഭക്തര്‍ പടി ചവിട്ടുന്നത്. തീര്‍ത്ഥാടകര്‍ അയ്യപ്പന് മുന്‍പില്‍ ഭക്തിപൂര്‍വ്വം എറിഞ്ഞുടയ്ക്കുന്ന തേങ്ങ മുഴുവന്‍ സംഭരിച്ച് തൊഴിലാളികള്‍ കൊപ്രാകളത്തില്‍ എത്തിക്കുന്നു. എന്നാല്‍ ഈ കൊപ്രകളത്തിന്റെ അവസ്ഥ പരിതാപകരമാണ്. സന്നിധാനത്തെ മുഴുവന്‍ മലിന ജലവും ചെന്നെത്തുന്നത് ഇവരുടെ കൊപ്രാക്കളത്തിലേക്കാണ്. ഇവിടെ തന്നെയാണ് തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം.

ശബരിമല പതിനെട്ടാംപടി തേങ്ങ ഉടച്ച് കയറണമെന്നാണ് ആചാരം, ഉടയ്ക്കുന്ന തേങ്ങ സംഭരിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഒരു വിഭാഗം ആള്‍ക്കാരും ഇവിടെ ഉണ്ട്, ശബരിമലയിലെ കൊപ്രകളത്തിലെ തൊഴിലാളികളുടെ ദുരവസ്ഥ കാണാതെ പോകരുത്

കൊപ്രാ കളത്തിന് സമീപത്തെ അശാസ്ത്രീയമായ മതില്‍ നിര്‍മാണം തൊഴിലാളികളില്‍ ചോദ്യം ചെയ്തതോടെ അധികൃതര്‍ ഇവിടേക്കുള്ള കുടിവെള്ള വിതരണവും മുടക്കി. മാലിന്യത്തിന്റെ നടുവില്‍ തൊഴിലാളികള്‍ സന്നിധാനത്ത് നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലാളികളില്‍ പലരും ഇപ്പോള്‍ തന്നെ രോഗാവസ്ഥയിലാണ്.

ദിവസവും ലക്ഷകണക്കിന് തേങ്ങകളാണ് പടികളില്‍ ഉടയ്ക്കുന്നത് അതുകൊണ്ട് തന്നെ ഈ തൊഴിലാളികള്‍ ഒരു ദിവസം പണി മുടക്കിയാല്‍ അത് സന്നിധാനത്തെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നത് ഉറപ്പാണ് പക്ഷെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരിക്കല്‍ പോലും തൊഴില്‍ മുടക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ചില നേരത്ത് പ്രതിഷേധിക്കും.പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും അയ്യപ്പസന്നിധിയിലെ ഈ ജോലിയില്‍ കൊപ്ര അയ്യപ്പന്‍മാര്‍ എന്നു വിളിക്കുന്ന തൊഴിലാളികള്‍ സംതൃപ്തരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Sabarimala, Religion, Waste water, Labours, Top-Headlines, Do not see the labor of the laborers in Sabarimala 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia