ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: (www.kasargodvartha.com 21.11.2020) ശബരിമലയില്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം തുടങ്ങിയ ശേഷം ആദ്യമായി രണ്ടായിരം പേര്‍ക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വരാന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് സന്നിധാനത്ത് അനുമതി. തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത.
തീര്‍ത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച മുന്‍ ദിവസങ്ങില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കൂടുതലായും എത്തുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്. ശനിയാഴ്ച ഹരിവരാസനം പാടി നട അടക്കുന്നതുവരെയാണ് ഭക്തര്‍ക്ക് പ്രവേശനം.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കുടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, Kerala, State, Sabarimala, Minister, Mandala-Season-2020, Dewasom board wants to increase Pilgrims to Sabarimala