Devaswom Board | ശബരിമലയില്‍ ദര്‍ശന സമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ല, സന്നിധാനത്തും പമ്പയിലും പൊലീസ് നടത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്നും ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: (www.kasargodvartha.com) ശബരിമലയില്‍ ദര്‍ശന സമയം ഇനിയും കൂട്ടാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. സന്നിധാനത്തും പമ്പയിലും പൊലീസ് നടത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളാണെന്നും പതിനെട്ടാം പടിയില്‍ നിര്‍ത്തിയിരുന്ന പൊലീസുകാര്‍ പരിചയ സമ്പന്നരല്ലായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അവലോകനയോഗത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തിലും ദേവസ്വം ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തി. അതേസമയംസ ശബരിമല ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 90,000 കടക്കരുതെന്ന് നേരത്തെ പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
ഇപ്പോള്‍ 90,000 ആണ് പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട് ബുകിങും ഉള്‍പടെ ഒരു ലക്ഷത്തോളം പേര്‍ ദിവസവും എത്തുന്നുവെന്നാണ് കണക്ക്. 82,365 തീര്‍ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവില്‍ ബുക് വ്യാഴാഴ്ച ചെയ്തത്. 67,784 പേര്‍ ബുധനാഴ്ച ദര്‍ശനം നടത്തിയിരുന്നു.
Keywords: Pathanamthitta, news, Kerala, Top-Headlines, Sabarimala, Temple, Religion, Devaswom Board says that darshan time cannot be extended at Sabarimala.