പിസിആര്‍ പരിശോധന നിര്‍ബന്ധം; ശബരിമല കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി
Dec 15, 2020, 16:29 IST
തിരുവനന്തപുരം: (www.kasargodvartha.com 15.12.2020) ശബരിമല ദര്‍ശനത്തിനായുള്ള കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി. ഡിസംബര്‍ 26ന് ശേഷം ശബരിമല ദര്‍ശനത്തിന് പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൈയ്യില്‍ കരുതേണ്ടത്.
ശബരിമലയില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതേത്തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുതുക്കാന്‍ ദേവസ്വം ബോര്‍ഡും ആരോഗ്യവകുപ്പും തീരുമാനിച്ചത്. രോഗബാധിതരില്‍ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Sabarimala, Temple, Religion, COVID-19, Test, Police, Covid: New guidelines for Sabarimala pilgrims