ബീഡി കോണ്ട്രാക്ടര് പുഴയില്‍ മരിച്ച നിലയില്‍
Nov 21, 2012, 18:16 IST
കാസര്‍കോട്: ബീഡി കോണ്ട്രാക്ടര് പരവനടുക്കം മണിയങ്കാനത്തെ എം. ഗോപാല കൃഷ്ണനെ (50) പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ വൈകിട്ട് ചെമ്മനാട് കടവിനടുത്ത ഒരു വീട്ടില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ച ശേഷം പുഴക്കരയില്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് വെള്ളത്തിലിറങ്ങുകയായിരുന്നു. പിന്നീട് ഗോപാലകൃഷ്ണനെ പുഴയിലൂടെ ഒഴുകുന്നത് കണ്ട തോണിക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഫയര്‍ഫോഴ്സ് രാത്രി ഏറെ വൈകുംവരെ തിരച്ചില്‍ നടത്തി.
ബുധനാഴ്ച രാവിലെ ഗോപാലകൃഷ്ണനെ കാണാതായതു സംന്ധിച്ച് ബന്ധുക്കള്‍ കാസര്‍കോട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കടവിലെത്തിയ ബന്ധുക്കള്‍ അവിടെ അഴിച്ചു വെച്ച വസ്ത്രങ്ങള്‍ ഗോപാലകൃഷ്ണന്റേതാണെന്ന് തിരിച്ചറിഞ്ഞു.
11 മണിയോടെ പാക്കണ്ടം തറവാടിനടുത്ത് വെച്ച് പുഴയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി വ്രതം അനുഷ്ഠിച്ച് വരികയായിരുന്നു ഗോപാലകൃഷ്ണന്. പരവനടുക്കം വിദ്യാനികേതന്‍ സ്കൂളിലെ അധ്യാപിക ലളിതയാണ് ഭാര്യ. മക്കള്‍: വിന്ധ്യ, സന്ധ്യ, ഗോകുല്‍.

Keywords: Contractors, River, Death, Kasaragod, House, Chemnad, Missing, Police, Sabarimala,School, Teacher, Kerala