ശബരിമല യുവതീ പ്രവേശനം: പിണറായി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് എം എം ഹസന്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ തുറന്നെതിര്‍ത്ത് കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്വല തുടക്കം
Nov 8, 2018, 22:33 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2018) ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി പിണറായി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണ് ഇതിന് പരിഹാരമുണ്ടാക്കേണ്ടതെന്നും അതിനായി നിയമനിര്‍മാണ പ്രവര്‍ത്തനം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചെയ്യാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സി പി എമ്മും ബി ജെ പിയും തയ്യാറായിരിക്കുന്നതെന്നും എം എം ഹസന്‍ കുറ്റപ്പെടുത്തി.
ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ പൂങ്കാവനമാണ് ശബരിമല. ആ ശബരിമലയെ സംഘര്‍ഷമലയാക്കി മാറ്റുകയും സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെ വര്‍ഗീയമായി മുതലെടുക്കാനുള്ള അവസരവാദ രാഷ്ട്രീയത്തെ തുറന്നു കാട്ടാനാണ് വിശ്വാസ സംരക്ഷണ യാത്രയെന്ന് ഹസന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇനിയെങ്കിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016 ല്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
സ്ത്രീകള്‍ക്ക് നിരോധനമല്ല ശബരിമലയിലുള്ളത്. നിയന്ത്രണംമാത്രമാണ് അവിടെയുള്ളത്. മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള നീക്കമാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ സുപ്രീം കോടതിക്ക് തെറ്റുപറ്റിയാല്‍ അതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. ശബരിമലയിലെ വിധി പിണറായി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഇതിനു പിന്നില്‍ അവര്‍ക്ക് അവരുടെ രഹസ്യഅജണ്ടയുണ്ട്. സി പി എമ്മും- ആര്‍ എസ് എസും- ബി ജെപിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കി അതിലൂടെ സി പി എമ്മിനും ബി ജെ പിക്കും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് അവരുടെ നീക്കം. ഇതിനുള്ള തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.
ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളും അഭിപ്രായങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും. ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയ്യാറായെങ്കിലും മുഖ്യമന്ത്രി കണ്ണുരുട്ടി ഭീഷണിപ്പെടുത്തി അതില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എം എം ഹസന്‍ കുറ്റപ്പെടുത്തി. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് സുപ്രീം കോടതി വിധിയുണ്ടായപ്പോള്‍ ഈ ഭൂര്‍ഷ്വാ കോടതി തുലയട്ടെയെന്ന് പറഞ്ഞ നേതാക്കളാണ് സി പി എമ്മിന്റേത്. ഇഷ്ടമില്ലാത്ത കോടതി വിധികള്‍ നടപ്പിലാകാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അട്ടിമറിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസികളുടെ കാര്യത്തില്‍ നിയമവാഴ്ച നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ്, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, സുമാ ബാലകൃഷ്ണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, യു.ഡിഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, കെ സി അബു, കെ.പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്, ഖാദര്‍ മാങ്ങാട്, മൊയ്തീന്‍ കുട്ടി ഹാജി, ലതിക സുഭാഷ്, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, സതീശന്‍ പാച്ചേനി, എ അബ്ദുല്ലക്കുട്ടി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കെ പി സി സി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ സുരേന്ദ്രന്‍, സാജിദ് മൗവ്വല്‍, വി എ നാരായണന്‍, വി എ നാരായണന്‍കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, പിടി ജോസ്, പി എ അഷ്‌റഫലി, ശാന്തമ്മ ഫിലിപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Congress Vishwasa Samrakshana Yathra Started, Congress, CPM, Sabarimala, UDF, Kasaragod, News.
< !- START disable copy paste -->