city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ത്താലിനോട് മുഖം തിരിച്ച് ജനങ്ങള്‍; സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നു, സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല

കോട്ടയം: (www.kasargodvartha.com 30.07.2018) ഹര്‍ത്താലിനോട് മുഖം തിരിച്ച് ജനങ്ങള്‍. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നു. എം ജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയെങ്കിലും നിരത്തുകളില്‍ ഹര്‍ത്താലിന്റെ പ്രതീതി ഒന്നും തന്നെ കാണാനില്ല. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍.

ഹര്‍ത്താലിനോട് മുഖം തിരിച്ച് ജനങ്ങള്‍; സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നു, സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല

ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന ഭാരത്, ശ്രീരാമസേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യ വാഹനങ്ങളും പതിവുപോലെ റോഡിലിറങ്ങി. ഹോട്ടലുകളും മറ്റ് ഭക്ഷണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും പതിവുപോലെ സര്‍വീസ് നടത്തുന്നു. സ്വകാര്യ വാഹനങ്ങള്‍ക്കും നിരത്തുകളില്‍ കുറവൊന്നുമില്ല. ചില സംഘടനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വീസ് നടത്തുമെന്നു കോട്ടയം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിന്റെ ട്രാഫിക് ഓഫിസര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹര്‍ത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളില്‍ ഒരു സംഘം നോട്ടീസുകള്‍ വിതരണം ചെയ്തു. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടീസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടീസുകളാണു തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തില്‍ തിയേറ്ററുടമ പോലീസില്‍ പരാതി നല്‍കി.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചു. ശബരിമലയുടെ പേരില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു.

ആയിരക്കണക്കിനു വര്‍ഷംകൊണ്ട് ഉയര്‍ന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Buses to run, shops to be open on Hartal day, Kottayam, News, Religion, Trending, Harthal, Sabarimala Temple, Bus, Hotel, School, Auto & Vehicles, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia