ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ലെന്ന് ബി ജെ പി
Oct 17, 2018, 13:31 IST
ഉദുമ: (www.kasargodvartha.com 17.10.2018) ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. ഹൈന്ദവ വിശ്വാസികള്‍ നടത്തുന്ന നാമജപ യാത്രകള്‍ക്കെതിരെ കള്ള കേസെടുത്ത് അവരെ പീഡിപ്പിക്കാനാണ് പോലീസ് നീക്കമെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
സമാന രീതിയിലുള്ള മറ്റു പ്രതിഷേധങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പോലീസ് ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ കേസെടുത്തത് ഒരിക്കലും ന്യായീകരിക്കുവാന്‍ ആവില്ല. ഇത് തികച്ചും അപലപനീയമാണ്. അയ്യപ്പ വിശ്വാസിക്കെതിരെയുള്ള ഇടത് സര്‍ക്കാരിന്റെ കടന്നാക്രമണമാണിത് വ്യക്തമാക്കുന്നത്. സമാധാനപരമായി നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Police, Sabarimala, Top-Headlines, BJP against police on Sabarimala issue
< !- START disable copy paste -->