ശബരിമല: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം, വനിതാ കമ്മീഷന്‍ ഇടപെട്ടു, കേസെടുത്തു
Oct 17, 2018, 18:52 IST
പത്തനംതിട്ട: (www.kasargodvartha.com 17.10.2018) ശബരിമലയിലെ യുവതീ പ്രവേശനത്തിനിടെ പമ്പയിലും നിലക്കലിലും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള വനിതാ കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യാന്‍ മറ്റൊരു വിഭാഗം സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന പ്രവണത തടയുന്നതിന് അക്രമികളായ സ്ത്രീകള്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങള്‍ക്ക് സ്ത്രീകള്‍ അടിമപ്പെടുന്ന സാഹചര്യമാണുളളത്. ഇരകളാക്കപ്പെടുകയാണെന്ന് അക്രമം നടത്തുന്ന സ്ത്രീകള്‍ തിരിച്ചറിയണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പമ്പയിലും നിലക്കലിലും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും എം.സി.ജോസഫെയ്ന്‍ ആവശ്യ്‌പ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Attack, Assault, case, Sabarimala, Attack against Media person; case registered
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Attack, Assault, case, Sabarimala, Attack against Media person; case registered
< !- START disable copy paste -->