city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റണി കമ്യുണിസ്റ്റ് മുക്ത കേരളമെന്ന ആശയത്തിന്റെ സെയിൽസ് മാനജർ; ശബരിമലയിൽ വിധി വന്നതിന് ശേഷം എല്ലാവരുമായും ആലോചിച്ച് തീരുമാനം - ബിനോയ് വിശ്വം

കാസര്‍കോട്: (www.kasargodvartha.com 28.03.2021) കമ്യുണിസ്റ്റ് മുക്ത കേരളമെന്ന ആശയത്തിന്റെ സെയിൽസ് മാനജരാണ് എ കെ ആന്റണിയെന്ന് സി പി ഐ കേന്ദ്ര സെക്രടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                     
ആന്റണി കമ്യുണിസ്റ്റ് മുക്ത കേരളമെന്ന ആശയത്തിന്റെ സെയിൽസ് മാനജർ; ശബരിമലയിൽ വിധി വന്നതിന് ശേഷം എല്ലാവരുമായും ആലോചിച്ച് തീരുമാനം - ബിനോയ് വിശ്വം



നെഹ്റുവിയൻ ആശയങ്ങളെ അടിയറവെക്കുകയാണ് ആന്റണി ഉൾപെടെയുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തില്‍ പാർടിയെ ഇല്ലാതാക്കും. ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ് നാട്ടിലെയും ബംഗാളിലെയും കോൺഗ്രസ് പ്രവർത്തകരെ അവഹേളിക്കുകയാണ് ആന്റണി ചെയ്യുന്നത്. നെഹ്റുവിനെയും ഗാന്ധിയെയും കോൺഗ്രസ് ഒറ്റുകൊടുത്തു. ഇതിൽ പ്രതിഷേധമുള്ള കോൺഗ്രസ് പ്രവർത്തകരെല്ലാം ഇത്തവണ എൽഡിഎഫിന് വോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന സ്ഥാപനങ്ങളെ ചൊല്പടിയിൽ നിർത്തുകയാണ് ബിജെപി. രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് കോൺഗ്രസ് - ബിജെപി ബാന്ധവം മൂലമാണ്. രാജ്യസഭയിൽ ഒരു ഇടതുപക്ഷക്കാരനും ഉണ്ടാവരുതെന്നു ബിജെപി അജണ്ടയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിയുടെ സീറ്റ് പൂജ്യമാവും. ശബരിമല പ്രശ്നത്തിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം എല്ലാവരുമായും ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കമിറ്റി അംഗം ടി കൃഷ്ണന്‍, ജില്ലാ സെക്രടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും സംബന്ധിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Sabarimala, After the verdict in Sabarimala, the decision was taken in consultation with everyone - Binoy Vishwam.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia