city-gold-ad-for-blogger

കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 89 പോലീസ് അയ്യപ്പന്‍മാര്‍ സന്നിധാനത്ത് ഡ്യൂട്ടി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 16/11/2015) കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 89 പോലീസ് അയ്യപ്പന്‍മാര്‍ സന്നിധാനത്ത് ഡ്യൂട്ടി തുടങ്ങി. ഉത്സവ സീസണില്‍ ആദ്യത്തെ ടേണ്‍ ഡ്യൂട്ടിയില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ നിന്നുമുള്ള 42 + 47 പോലീസുദ്യോഗസ്ഥരാണ് ഈ മാസം 28 വരെ സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടാവുക.

കാസര്‍കോട് ജില്ലാ െ്രെകംബ്രാഞ്ച് ഡി. വൈ. എസ.് പി പ്രേമരാജന്‍ന്റെ കൂടെ കാസര്‍കോട് നിന്നും 42 പോലീസുദ്യോഗസ്ഥരും കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ.് പി വിശ്വനാഥന്‍, മട്ടന്നൂര്‍ സി. ഐ. ഉത്തംദാസ് എന്നിവര്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നും 47 പേരുമാണ് ഞായറാഴ്ച്ച സന്നിധാനത്ത് എത്തിചേര്‍ന്നത്.

10 ഡി. വൈ. എസ.് പി, 20 സി. ഐ, എസ് ഐമാര്‍, ലോക്കല്‍ പോലിസ്, സായുധ പോലീസ്, ബറ്റാലിയന്‍, ബോംബ് സ്‌ക്വാഡ്, ദ്രുതകര്‍മസേന, സ്‌പെഷ്യല്‍ ബ്രാഞ്ച് തുടങ്ങി 500 ല്‍ അധികം പോലിസിന്റെ വിവിധ വിഭാഗങ്ങള്‍ മുഴുവന്‍ സമയവും സന്നിധാനത്ത് ഉണ്ടാകും. എ. ഡി. ജി. പി പത്മകുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് നാരായണന്‍, സ്‌പെഷല്‍ ഓഫീസര്‍ വിമല്‍ കുമാര്‍, അസി. കമ്മീഷണര്‍ തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചമണിക്ക് മേല്‍ശാന്തി എഴികോട് കൃഷ്ണദാസ് നമ്പുതിരി നട തുറന്ന് ഭക്തജന സാനിധ്യം അറിയിച്ച് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിക്കും.
കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 89 പോലീസ് അയ്യപ്പന്‍മാര്‍ സന്നിധാനത്ത് ഡ്യൂട്ടി തുടങ്ങി


Keywords:  Kasaragod, Kerala, Sabarimala, Ayyappa-Bakthar, Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia