city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vishukani Darshan | ശബരിമല: നട ഏപ്രില്‍ 10 ന് തുറക്കും, 14 ന് പുലര്‍ചെ വിഷുക്കണി ദര്‍ശനം

Sabarimala Temple will open on April 10, Sabarimala, Temple, Open, April 10, Devotees

*മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ദീപങ്ങള്‍ തെളിക്കും.

*18-ാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നാല്‍ ഭക്തര്‍ക്ക് അയ്യനെ തൊഴാം.

*11 -ാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും.

പത്തനംതിട്ട: (KasargodVartha) ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 
മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ക്ഷേത്രമേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. 11 -ാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും. 

18-ാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്ന് കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി 18-ാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.

മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ചെ 3 മണിക്ക് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18 ന് നട അടയ്ക്കും.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia