സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ സന്ദേശം കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് കൈമാറി
Sep 5, 2019, 13:17 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 05.09.2019) ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ സന്ദേശം സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ന്യൂനപക്ഷ, വഖഫ്, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് കൈമാറി. സമകാലിക ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും കഴിഞ്ഞ 50 വര്‍ഷമായി വിദ്യാഭ്യാസ സംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
കശ്മീരിലെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും അസമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഇന്‍ഡോ അറബ് മിഷന്‍ സെകട്ടറി ഡോ. അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Jamia-Sa-adiya-Arabiya, New Delhi, Religion, Saadiya Golden Jubilee message handed over to Central minister
< !- START disable copy paste -->