city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; പ്രചരണോദ്ഘാടനം 26ന് തിരുവനന്തപുരത്ത്, ചരിത്ര സെമിനാര്‍ 28ന് കാസര്‍കോട്ട്, 25 ലേറെ അനുബന്ധ പരിപാടികളും

കാസര്‍കോട്: (www.kasargodvartha.com 25.09.2019) അമ്പാതാണ്ടിന്റെ തിളക്കത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടികള്‍ക്ക് ഈ മാസം 26ന് തലസ്ഥാന നഗരിയില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനതല പ്രചരണോദ്ഘാടന സമ്മേളനം 26ന് വൈകിട്ട് മൂന്നു മണിക്ക് തിരുവന്തപുരം എം ഇ എസ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ 'നൂറുല്‍ ഉലമ സ്‌ക്വയറില്‍' നടക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

സഅദിയ്യയില്‍ ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം റിസര്‍ച്ച് സെന്ററിന്റെ ലോഗോ പ്രകാശനം മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എം എല്‍ എ നിര്‍വ്വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് സിറാജുല്‍ ഉലമ ഹൈദ്രൂസ് മുസ്ലിയാര്‍ കൊല്ലം മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും. ഏഴൂര്‍ ശംസൂദ്ദീന്‍ മദനി, എ സൈഫുദ്ദീന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സിദ്ദീഖ് സഖാഫി നേമം, വിഴിഞ്ഞം അബ്ദുര്‍ റഹ് മാന്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് സൈനുദ്ദീന്‍ ബാഅലവി, ത്വാഹ മഹ്‌ളരി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ത്വാഹ സഅദി കൊല്ലം, മുഹമ്മദ് സഅദി ബെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


കേരള മുസ്ലിം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കേരള ചരിത്ര സെമിനാര്‍ 28ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ നടക്കുന്ന സെമിനാര്‍ പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും. 11 മണിക്ക് നടക്കുന്ന പ്രഥമ സെഷനില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിക്കും. ഇസ്ലാമും സാംസ്‌കാരിക മുന്നേറ്റവും എന്ന വിഷയം ഡോ. ഹുസൈന്‍ രണ്ടത്താണിയും ഇസ്ലാമിന്റെ ആഗമനവും വളര്‍ച്ചയും ഡോ. ഇസ്മാഈലും സൈനുദ്ദീന്‍ മഖ്ദൂം പ്രവര്‍ത്തനവും പ്രതിരോധവും ഡോ. എം ടി നാരാണനും അവതരിപ്പിക്കും. രണ്ടു മണിക്ക് നടക്കുന്ന രണ്ടാം സെഷനില്‍ ഡോ. പി ടി സബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. സൂഫിസവും കേരള ചരിത്രവും ഡോ. കുഞ്ഞാലിയും വിദ്യാഭ്യാസ നവോത്ഥാനം മലബാറില്‍ എന്ന വിഷയം ഡോ. നുഎമാനും അവതരിപ്പിക്കും. സി എല്‍ ഹമീദ് ചെമ്മനാട്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ബഷീര്‍ പുളിക്കൂര്‍, രൂപേഷ് എം ടി എന്നിവര്‍ പ്രസംഗിക്കും. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഹനീഫ് അനീസ് നന്ദിയും പറയും.

ഗോള്‍ഡന്‍ ജൂബിലി അനുബന്ധ പരിപാടിപാടികളായി ഇന്റര്‍നാഷണല്‍ അറബിക് കോണ്‍ഫറന്‍സ്, ഹദീസ് സെമിനാര്‍, മീഡിയാ സെമിനാര്‍, ഖാനിത്താത്ത്, കരുണയുടെ കയ്യൊപ്പ്, ബ്ലഡ് ഫോറം, മെഗാ മെഡിക്കല്‍ ക്യാമ്പ്, പാരന്റ്‌സ് കോണ്‍ഫറന്‍സ്, മുന്നേറ്റ യാത്ര, ശുഭ യാത്ര, സമൃതി യാത്ര, തഫ്‌സീര്‍ സെമിനാര്‍, ഫിഖ്ഹ് സെമിനാര്‍, വിഭവ സമാഹരണം, പകലെഴുത്ത്, അയല്‍ക്കൂട്ടം, കുടുംബ സഭ, എം എ ഉസ്താദിന്റെ ചിന്താലോകം സെമിനാര്‍ തുടങ്ങി 25 ലേറെ പ്രൗഢ പരിപാടികള്‍ നടക്കും. ഡിസംബര്‍ 27, 28, 29 തിയ്യതികളിലാണ് വ്യത്യസ്ത പരിപാടികളോടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം നടക്കുക. അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പ്രമുഖ പണ്ഡിതരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എം. ഹനീഫ് അനീസ്, സി എല്‍ ഹമീദ് ചെമനാട് എന്നിവര്‍ സംബന്ധിച്ചു.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; പ്രചരണോദ്ഘാടനം 26ന് തിരുവനന്തപുരത്ത്, ചരിത്ര സെമിനാര്‍ 28ന് കാസര്‍കോട്ട്, 25 ലേറെ അനുബന്ധ പരിപാടികളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Jamia-Sa-adiya-Arabiya, Thiruvananthapuram, Religion, Saadiya golden Jubilee celebration
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia