Temple fest | ശംഖുനാദത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടി; ചീര്‍ക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
Nov 17, 2022, 19:14 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോരത്തെ പ്രസിദ്ധമായ ചീര്‍ക്കയം സുബ്രഹ്മണ്യകോവിലിലെ ആണ്ടിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായ കാവടി സഞ്ചാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. വ്യാഴാഴ്ച രാവിലെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ പാട്ടത്തില്‍ ഗംഗാധര പൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘമാണ് പാല്‍ക്കവടിയും മയില്‍ പീലികെട്ടും പഞ്ചലോഹവിഗ്രഹവും എടുത്ത് സഞ്ചാരം തുടങ്ങിയത്..
പുങ്ങംചാല്‍ കളരിയാല്‍ ഭഗവതി ക്ഷേത്രം, അടുക്കളക്കുന്നത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കാവടി സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ദേശ സഞ്ചാരത്തിനു മുന്‍പ് കളരിയാല്‍ ഭഗവതിയുടെയും അടുക്കളക്കുന്ന് ഭഗവതിയുടെയും അനുഗ്രഹം വാങ്ങുന്ന ചടങ്ങിന്റെ ഭാഗമാണിത്. ഈ ക്ഷേത്രങ്ങളിലേക്ക് കാവടി സംഘം പുറപ്പെടുമ്പോള്‍ ഭക്തമനസുകള്‍ അരിയും പൂക്കളും ആരതിയും ഒഴിഞ്ഞു വരവേറ്റു.
ശംഖുനാദത്തിന്റെയും ചെണ്ട മേളത്തിന്റെയും അകമ്പടിയില്‍ ഇനിയുള്ള ഒരുമാസക്കാലം ദേശം മുഴുവന്‍ സഞ്ചരിച്ച് കോവിലില്‍ തിരിച്ചെത്തി ആണ്ടിയൂട്ട് പൂജാ മഹോത്സവത്തോടെയാണ് ഒരു നാടിന്റെ തന്നെ ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Religion, Temple Fest, Temple, Festival, Celebration, Cheerkayam Subramanya Kovil, Ritual started at Cheerkayam Subramanya Kovil.
< !- START disable copy paste -->