Shivratri day | ആലുവയില്‍ ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി
എറണാകുളം: (www.kasargodvartha.com) ആലുവയില്‍ ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണമേര്‍പെടുത്തി. ബിയര്‍ വൈന്‍ പാര്‍ലര്‍ ഉള്‍പെടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്നും 18ന് രാവിലെ ആറ് മുതല്‍ 19 ഞായര്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തുറക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം ജില്ലയിലെ മഹാദേവ ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷത്തിനൊരുങ്ങി.
മഹാശിവരാത്രി 18ന് ആണെങ്കിലും പല ക്ഷേത്രങ്ങളിലും 17 മുതല്‍ ആഘോഷത്തിന് ക്രമീകരണം ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ ശിവ ക്ഷേത്രങ്ങളും ഉത്സവ നിറവിലാണ്. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് മിക്ക ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Keywords: Ernakulam, news, Kerala, Liquor, Religion, Temple, Top-Headlines, Mahashivratri, Restriction on opening of liquor shops on Shivratri day.