Inauguration | അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയില്‍ നവീകരിച്ച് കുമ്പോല്‍ മസ്ജിദ്; തനത് കേരളീയ ശൈലിയില്‍ ദര്‍ഗയും; വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി; നേതൃത്വം നല്‍കി കുമ്പോല്‍ തങ്ങന്മാര്‍
Jan 9, 2023, 19:04 IST
കുമ്പള: (www.kasargodvartha.com) നവീകരിച്ച കുമ്പോല്‍ തങ്ങള്‍ പള്ളിയും കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫും ഉദ്ഘാടനം ചെയ്തു. അറേബ്യന്‍ മുഗള്‍ ശില്‍പകലാ മാതൃകയില്‍ നവീകരിച്ച കുമ്പോല്‍ ബദ്രിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും വഖഫ് കര്‍മവും കുമ്പോല്‍ സയ്യിദ് കെഎസ് മുഹമ്മദ് ആറ്റക്കോയ തങ്ങളും മസ്ജിദുന്നബവിയുടെ വാതിലിന്റെ മാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം കുമ്പോല്‍ ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങളും നിര്‍വഹിച്ചു.
കുമ്പോല്‍ സയ്യിദ് കെഎസ് അലി തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തനത് കേരളീയ ശില്‍പകലാ മാതൃകയില്‍ നിര്‍മിച്ച ദര്‍ഗാ ശരീഫ് കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. കുമ്പോല്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കൂട്ട സിയാറത്തിന് നേതൃത്വം നല്‍കി.
കുമ്പോല്‍ തങ്ങള്‍ ഉറൂസിനോട് അനുബന്ധിച്ചാണ് പള്ളിയും ദര്‍ഗാ ശരീഫും നവീകരിച്ചത്. ജനുവരി 13 മുതല്‍ 17 വരെ മതപ്രഭാഷണപരമ്പരയും 19 മുതല്‍ 22 വരെ കുമ്പോല്‍ തങ്ങള്‍ ഉറൂസും പാപ്പം കോയ നഗറില്‍ വച്ച് നടക്കും. ചടങ്ങില്‍ ജമാഅത് കമിറ്റി ഭാരവാഹികളും പ്രദേശവാസികളും പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kumbala, Kumbol-Thangal, Masjid, Inauguration, Dargah, Religion, Kumbol Thangal Mosque, Kumbol Thangal Dargah, Renovated Kumbol Thangal Mosque and Dargah inaugurated.
< !- START disable copy paste -->