ദേശീയപാത കടന്നുപോകുമ്പോള്‍ പള്ളിയറകള്‍ ഉള്‍പ്പെടെ നഷ്ടപ്പെടുന്നു, വിശ്വാസികള്‍ സത്യാഗ്രഹ സമരത്തിന്
Jan 19, 2018, 19:03 IST
നീലേശ്വരം:(www.kasargodvartha.com 19.01.2018) ദേശീയപാത വികസനത്തില്‍ പ്രധാന പള്ളിയറകള്‍ ഉള്‍പ്പെടെ 23 സെന്റ് സ്ഥലം നഷ്ടപ്പെടുന്ന നീലേശ്വരം പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര സംരക്ഷണത്തിനായി വിശ്വാസികള്‍ മനുഷ്യമതില്‍ ഒരുക്കി മൂന്നു ദിവസം സത്യാഗ്രഹമിരിക്കുമെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ച് രൂപീകരിച്ച ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം.
റിപബ്ലിക് ദിനമായ 26 നു തുടങ്ങി 28 വരെയാണ് സമരം. ഓരോ ദിവസവും രണ്ടായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കും. രാവിലെ ക്ഷേത്രത്തിനു ചുറ്റും മനുഷ്യമതില്‍ ഒരുക്കി ഒന്‍പതു മുതല്‍ അഞ്ചു വരെ സത്യാഗ്രഹമിരിക്കും. 26 നു രാവിലെ 9.30 നു മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി അധ്യക്ഷത വഹിക്കും.
27, 28 തീയതികളില്‍ രാവിലെ യഥാക്രമം പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, മറത്തുകളി പൂരക്കളി കലാപരിഷത്ത് സംസ്ഥാന സെക്രട്ടറി വിശ്വംഭരന്‍ പണിക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 28 നു വൈകിട്ട് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ പ്രഭാഷണം നടത്തും.
പ്രത്യക്ഷസമരത്തിന്റെ ഒന്നാം ഘട്ടം വിജയം കണ്ടില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ ദേശീയപാത ഉപരോധസമരം ഉള്‍പ്പെടെ തീക്ഷ്ണമായ സമര മുറകളാണ് ക്ഷേത്ര സംരക്ഷണ സമിതി ആലോചിക്കുന്നത്. ദേശീയപാതയോരത്ത് ക്ഷേത്രത്തിനു വടക്കായി ആവശ്യത്തിനു സ്ഥലം ലഭ്യമാണെന്നിരിക്കെ അലൈന്‍മെന്റ് മാറ്റി ക്ഷേത്രം സംരക്ഷിക്കണമെന്നാണു സമിതിയുടെ പ്രധാന ആവശ്യം. അതിനു സാങ്കേതിക പ്രയാസമുണ്ടെങ്കില്‍ ക്ഷേത്രത്തിനു മുകളിലൂടെ ഫ്‌ളൈ ഓവര്‍ നിര്‍മിച്ചു റോഡ് വികസനം സാധ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സമിതി ഭാരവാഹികളായ പി അമ്പാടി, രമേശന്‍ കരുവാച്ചേരി, പി ദിനേശന്‍, പി സുഭാഷ്, കെ കൃഷ്ണന്‍, ടി വസന്തകുമാര്‍, ടി സുധാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Neeleswaram, Kasaragod, Kerala, News, National highway, Religion, Republic day, Road, Development. Religious Centres Lost In National Highway Development