city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ കാലത്ത് ഡിമാന്‍ഡ് കൂടിയതോടെ കോഴിക്ക് കുത്തനെ വില കൂട്ടി; ഒരുകിലോയ്ക്ക് 160 രൂപ, കലക്ടര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 13.05.2020) റമദാന്‍ കാലത്ത് ഡിമാന്‍ഡ് കൂടിയതോടെ കോഴിക്ക് കുത്തനെ വില കൂട്ടി. ഒരുകിലോയ്ക്ക് 160 രൂപവരെയാണ് ബുധനാഴ്ചത്തെ വില. മുന്‍ നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കി. ലോക് ഡൗണില്‍ ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോഴാണ് കോഴിക്ക് കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ വളരെ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോഴിക്ക് അന്യായമായി വില കൂട്ടിയിരിക്കുന്നത്.

നിത്യ ഉപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ തന്നെ കോഴിക്ക് വില കൂട്ടുന്നത് കാണാതെ പോകുകയാണെന്നാണ് പരാതി. ലോക് ഡോണ്‍ തുടങ്ങുന്നതിനു മുമ്പ് കിലോയ്ക്ക് 25 രൂപയായിരുന്ന ഇറച്ചികോഴിയുടെ വില ഇപ്പോള്‍ കിലോയ്ക്ക് 160 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് കൊള്ള ലാഭമാണ് കോഴിക്കടയുടമകളും കോഴിഫാം ഉടമകളും കൊയ്‌തെടുക്കുന്നത്.

ഇറച്ചികോഴികള്‍ കൂടുതലായും വരുന്നത് കര്‍ണാടകയില്‍ നിന്നാണ്. ലോക് ഡൗണ്‍ കാരണം  നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് കര്‍ണാടകയില്‍ നിന്നും വരുന്ന കോഴികള്‍ക്ക് ക്ഷാമം നേരിടുന്നത് മുതലെടുത്ത് നാട്ടിലെ ചെറുകിട കോഴിഫോമുടമകള്‍ കൊള്ളലാഭം കൊയ്യുകയാണെന്നാണ് പരാതി.
റമദാന്‍ കാലത്ത് ഡിമാന്‍ഡ് കൂടിയതോടെ കോഴിക്ക് കുത്തനെ വില കൂട്ടി; ഒരുകിലോയ്ക്ക് 160 രൂപ, കലക്ടര്‍ക്ക് പരാതി നല്‍കി

ഒരു കോഴിക്ക് എങ്ങനെ കണക്ക് കൂട്ടിയാലും കിലോയ്ക്ക് 100 രൂപയില്‍ താഴെ വിറ്റാല്‍ തന്നെ നല്ല ലാഭം കിട്ടുമെന്നിരിക്കെയാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത്. കോഴിക്ക് വില കൂടുന്ന പശ്ചാത്തലത്തില്‍ നേരത്തേ ധനകാര്യ വകുപ്പ് മന്ത്രി തന്നെ 75 രുപ കിലോക്ക് വില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ അതിനെയൊക്കെ കാറ്റില്‍ പറത്തി കൊള്ളലാഭം ഈടാക്കുന്ന സമീപനമാണ് ഉണ്ടായത്. അടിയന്തിരമായി ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നമെന്ന് മജീദ് കൊല്ലമ്പാടി ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Chicken, Ramadan, Price, Chicken price hiked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia