city-gold-ad-for-blogger

മരണം മുൻകൂട്ടി പ്രവചിച്ച കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു; ഖബറടക്കം ആഗ്രഹിച്ച സ്ഥലത്ത്

നൗശാദ് ബായിക്കര

കാസർകോട്: (www.kasargodvartha.com 25.05.2021) മരണം മുൻകൂട്ടി പ്രവചിച്ച കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. ഖബറടക്കം ആഗ്രഹിച്ച സ്ഥലത്ത് നടന്നു. കാസർകോട് തായലങ്ങാടി സ്വദേശിയും ഉളിയത്തടുക്ക എസ് പി നഗറിൽ താമസക്കാരനുമായ അബു എന്നറിയപ്പെടുന്ന സൈനുൽ ആബിദ് (35) ആണ് ഏവരെയും സങ്കടത്തിലാക്കി വിടപറഞ്ഞത്.

                                                
മരണം മുൻകൂട്ടി പ്രവചിച്ച കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു; ഖബറടക്കം ആഗ്രഹിച്ച സ്ഥലത്ത്



തായലങ്ങാടിയിൽ ഈ കഴിഞ്ഞ റമദാനിൽ നോമ്പ് തുറ സമയത്ത് പള്ളിയിലുള്ളവരോട് സംസാരത്തിനിടെ, താൻ പെരുന്നാളിന് ശേഷം മരണപ്പെടുമെന്നും തൊട്ടടുത്തുള്ള സ്ഥലത്ത് ഖബറടക്കണമെന്നും സൈനുൽ ആബിദ് പറഞ്ഞിരുന്നു. തായലങ്ങാടിയിലെ അടുത്ത സുഹൃത്തിനോടും പെരുന്നാളിന്ന് ശേഷം മരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നുവെന്നാണ് വിവരം.

സ്വരുക്കൂട്ടി വച്ചിരുന്ന പണമെടുത്ത് മാതാവിനെ ഏൽപിച്ച്, തന്റെ മൃതശരീരം പൊതിയാനുള്ള തുണികൾ വാങ്ങണമെന്നും സൈനുൽ ആബിദ് പറഞ്ഞിരുന്നു.
 
പ്രവചനം പോലെ തന്നെ മരണം വന്നെത്തിയത് കേട്ടവർക്കെല്ലാം വലിയ സങ്കടമാണ് ഉണ്ടാക്കിയത്. യുവാവിന്റെ ആഗ്രഹം മാനിച്ച് പറഞ്ഞ അതേ സ്ഥലത്താണ് ഖബർ ഒരുക്കിയത്.

പരേതനായ മുഹമ്മദ് കുഞ്ഞി - ഹാജറ ദമ്പതികളുടെ മകനാണ് സൈനുൽ ആബിദ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സവാദ്, സാജിദ്.

Keywords: Kasaragod, Kerala, News, Death, Thayalangadi, Uliyathaduka, Perunal, Ramadan, Obituary, Young man from Kasargod, who had predicted death, died.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia