ഇസ്‌ലാം സ്‌നേഹം ചൊരിയുന്ന മതം: ഡോ. അഷ്‌റഫ് മൗലവി
May 28, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 28.05.2017) ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണെന്നും സ്‌നേഹം ചൊരിയുന്ന ചരിത്രങ്ങളല്ലാതെ തീവ്രവാദത്തിന്റെയൊ ഭീകരവാദത്തിന്റെയൊ ചരിത്രം കാണാന്‍ കഴിയില്ലെന്നും സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനും, മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ് ഏഷ്യന്‍ ഭാഷകളുടെ തലവനും കാസര്‍കോട് സ്വദേശിയുമായ ഡോ. അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു.
കാസര്‍കോട് വിസ്ഡം ദഅവാ സെന്ററില്‍ റമദാന്‍ പ്രഭാഷണങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായം പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുറുകെ പിടിക്കണമെന്നും അത് കൊണ്ട് മാത്രമെ ഐക്യം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേവല ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് പ്രവാചക വചനങ്ങളെ തള്ളിക്കളയുന്ന പ്രവണതകളെ കരുതിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Ramadan, Campaign, Inauguration, Religion, Programme, Dr Ashraf Maulavi, Islam.