Zakat Al-Fitr | റമദാന്‍ വസന്തം - 2024: അറിവ് - 28
* ഈദുൽ ഫിത്വറിനോടനുബന്ധിച്ച് നൽകേണ്ട നിർബന്ധ ദാന ധർമം
* പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കേണ്ടതാണ്
(KasargodVartha) അറിവ് 28 (08.04.2024): ഇസ്ലാമിക നിയമപ്രകാരം ഈദുൽ ഫിത്വറിന് എത്ര 'സ്വാഅ്' (പഴയകാല അളവ് രീതി) ഭക്ഷ്യവസ്തു ആണ് ഫിത്വര്‍ സകാത് ആയി നൽകേണ്ടത്?
ഫിത്വര്‍ സകാത്
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് നൽകേണ്ട നിർബന്ധ ദാന ധർമമാണ് ഫിത്വർ സകാത്ത്. റമദാൻ മാസത്തിലെ അവസാന പകലിൽ സൂര്യാസ്തമയത്തോടെ ഇത് നൽകേണ്ടതാണ്. പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും ഇത് നിര്‍ബന്ധമാണ്. അതത് നാട്ടിലെ ഭക്ഷ്യവസ്തു പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് വേണ്ടത്.
അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമുള്ളത്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. അതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്.
അറിവ് - 28
-----------------------------------------
ഉത്തരം: ഒരു സാഅ്
വിജയി: ഫാത്വിമ ബിലാല്‍ ( Fathima Bilal - Facebook)
---------------------------------------
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി