മനസ്സുകള്‍ അടുക്കാന്‍ വേദികള്‍ സജീവമാകണം - സി മുഹമ്മദ് ഫൈസി
Apr 9, 2022, 22:56 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2022) മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യ മനസ്സുകള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള സൗഹൃദ വേദികള്‍ സജീവമാകണമെന്ന് സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റി ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണം നീങ്ങി സാമൂഹിക അകലം ഒഴിവായപ്പോഴും ജനങ്ങള്‍ പരസ്പരം അകല്‍ച്ച തുടരുകയാണ്. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ആശയങ്ങള്‍ പങ്കുവെക്കാനും തെറ്റിദ്ധാരണകള്‍ കുറച്ച് കൊണ്ടുവരാനും സാധിക്കും.
നാനാത്വത്തില്‍ ഏകത്വമുള്ള നമ്മുടെ നാട് വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയത്. നാടിന്റെ സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ പോയകാലത്തെ ഇത്തരം നന്മകള്‍ തിരിച്ചുവരണം. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, മുസ്ലിം ലീഗ് ജന. സെക്രടറി എ അബ്ദുര്‍റഹ്‌മാന്‍, കെപിസിസി അംഗം ഹകീം കുന്നില്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രടറി എം എ ലത്വീഫ്, ജില്ലാ സെക്രടറി അസീസ് കടപ്പുറം, സിപിഎം ഏരിയാ സെക്രടറി ഹനീഫ് പാണളം, പിഡിപി സംസ്ഥാന സെക്രടറി സുബൈര്‍ പടപ്പ്, യൂനുസ് തളങ്കര, സിദീഖലി മൊഗ്രാല്‍, ഇസ്മാഈല്‍ ചിത്താരി, സുലൈമാന്‍ കരിവള്ളൂര്‍, ഡോ. മുസ്തഫ, മൗലവി അമാനുല്ല, ബശീര്‍ പുളിക്കൂര്‍, സിഎല്‍ ഹമീദ്, കന്തല്‍ സൂപ്പി മദനി, പാറപ്പള്ളി ഖാദര്‍ ഹാജി, സിഎംഎ ചേരൂര്‍, സിപി അബ്ദുല്ല ഹാജി ചെരുമ്പ, ബാദുഷാ സഖാഫി, അബ്ദുല്‍ ഖാദര്‍ സിഎച്, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എസവൈഎസ് ജില്ലാ സെക്രടറി അബദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Ramadan, Fast,Masjid, District, COVID-19, C Muhammad Faizi, Venues should be active to bring minds together - C Muhammad Faizi.
< !- START disable copy paste -->