യുണൈറ്റഡ് കൈനോത്ത് റമദാന്‍ റിലീഫ് നടത്തി
Jun 28, 2016, 11:15 IST
മേല്‍പറമ്പ്: (www.kasargodvartha.com 28.06.2016) കൈനോത്തെ യുവാക്കളുടെ യുവജന സാംസ്‌കാരിക കായിക ക്ലബ്ബായ യുണൈറ്റഡ് കൈനോത്ത് റമദാന്‍ റിലീഫ് നടത്തി. യുണൈറ്റഡ് കൈനോത്ത് യു എ ഇ കമ്മിറ്റി സെക്രട്ടറി ഷെദീദ് കൈനോത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് നിയാസ് ചക്ലി റിലീഫ് കിറ്റ് സ്വീകരിച്ച് റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.
ജോയിന്റ് സെക്രട്ടറി അനസ്, വൈസ് പ്രസിഡണ്ട് നിയാസ് കുന്നരിയത്ത്, ഗള്‍ഫ് ഘടകം ട്രഷറര്‍ ആഷി ലാല, ഷാനിബ്, റാഹിദ് എന്നിവരും സംബന്ധിച്ചു. കൈനോത്ത് പ്രദേശത്തെ ഏറ്റവും അനുയോജ്യരായ എട്ട് കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാമഗ്രികള്‍ യുണൈറ്റഡ് കൈനോത്ത് പ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ പോയി വിതരണം ചെയ്തു.
വിതരണത്തിനിടയില്‍ ഉണ്ടായ കനത്ത മഴയ്ക്കും സേവന സന്നദ്ധരായ യുവാക്കളുടെ ആവേശം ഒട്ടും ചോര്‍ത്താന്‍ കഴിഞ്ഞില്ല. സമൂഹത്തിലെ അശരണരോടും സാധു സഹജീവികളോടുമുള്ള കൂറും ഉയര്‍ത്തി പിടിച്ചു ആ സന്ദേശം ക്ലബ്ബ് അംഗങ്ങളിലും പകര്‍ന്നപ്പോള്‍ ക്ലബ്ബ് അംഗങ്ങള്‍ മുഴുവനും ഈ റിലീഫ് പ്രവര്‍ത്തനത്തില്‍ സാമ്പത്തികമായും ആരോഗ്യപരമായും കര്‍ത്തവ്യ നിരതരായി. രൂപം കൊണ്ട് രണ്ട് മാസങ്ങള്‍ക്കകം തന്നെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന യുണൈറ്റഡ് കൈനോത്തിന്റെ പ്രവര്‍ത്തനം പലരിലും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.
Keywords : Melparamba, Club, Ramadan, United Kainoth, Relief.