city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ കാലത്തെ റമദാന്‍; വീടുകളില്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക: യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി

കാസര്‍കോട്: (www.kasargodvartha.com 23.04.2020) കോവിഡ് 19 ലോകത്തുടനീളം ദൂരവ്യാപകമായ വിപത്തുകള്‍ വിതച്ച് മുന്നേറുന്ന പശ്ചാത്തലത്തിലാണ് പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ ആഗതമാവുന്നത്. ആരാധനാ കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസത്തില്‍ വീടുകളില്‍ വെച്ചാണെങ്കിലും കൃത്യതയാര്‍ന്ന ഇബാദത്തിലൂടെ ജീവിതം ക്രമീകരിക്കുവാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധമാവണമെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി പറഞ്ഞു. സര്‍ക്കാറിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ കാലത്തെ റമദാന്‍; വീടുകളില്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക: യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി

ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വാട്‌സപ്പ് ഗ്രൂപ്പില്‍ സംഘടിപ്പിച്ച റമദാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം ആമുഖ ഭാഷണം നടത്തി. പ്രമുഖ പ്രഭാഷകന്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് ഫൈസി പരപ്പ നന്ദി പറഞ്ഞു. ക്യാമ്പെയിന്റെ ഭാഗമായി റമദാന്‍ സന്ദേശം, ഖുര്‍ആന്‍ ക്ലാസ്, തജ് വീദ് ക്ലാസ്, ഓണ്‍ലൈന്‍ ക്വിസ്, ഇഫ്താര്‍ കിറ്റ് വിതരണം, പോസ്റ്റര്‍ രചന, ബദ്‌റ് സ്മരണ, പ്രബന്ധരചന തുടങ്ങിയ പരിപാടികള്‍ നടക്കും.


Keywords: Kasaragod, Kerala, News, Ramadan, COVID-19, House, UM Abdul Rahman moulavi on Ramadan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia