city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച് തൃശൂര്‍ നസീര്‍; പെരുന്നാളിന് മുന്‍പ് നഗരത്തിലെ ഓവുചാലിന് മുകളിലെ സ്ലാബുകള്‍ നവീകരിച്ചില്ലെങ്കില്‍ റോഡില്‍ കിടന്ന് പാടുമെന്ന് ഗിന്നസ് ജേതാവ്, തെരുവ് വിളക്കുകള്‍ നന്നാക്കാത്തതും അടിസ്ഥാന സൗകര്യ വികസനമില്ലാത്തതും ചൂണ്ടി കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്നും നസീര്‍

കാസര്‍കോട്: (www.kasargodvartha.com 13.05.2019) നഗരം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുമ്പോള്‍ അധികൃതരുടെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ച് ഗിന്നസ് റെക്കോര്‍ഡ് ജേതാവ് തൃശൂര്‍ നസീര്‍ രംഗത്ത്. അനുദിനം തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും എംജി റോഡിന് സമീപമുള്ള ഓവുചാലിന് മുകളിലെ സ്ലാബുകള്‍ പൊട്ടികിടക്കുന്നത് ഗുരുതരമായ അപകടം ക്ഷണിച്ച് വരുത്തലാണെന്ന് നസീര്‍ പറഞ്ഞു. ഓവുചാലിന്റെ മൂടികള്‍ പൊളിഞ്ഞിളകിയ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം ഒരു സ്ത്രീ നടന്ന്  പോകുമ്പോള്‍ ഓടയില്‍ വീണു. മറ്റൊരു സ്ത്രീ എത്തിയാണ് ഇവരെ രക്ഷിച്ചത്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും തൃശൂര്‍ നസീര്‍ ചൂണ്ടിക്കാട്ടി.

മുനിസിപ്പാലിറ്റിയുടെ കണ്മുന്നിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ റോഡില്‍ കിടന്ന് പാടുമെന്ന് നസീര്‍ പറഞ്ഞു. നോമ്പ് കാലമായതിനാലാണ് തെരുവില്‍ പ്രതിഷേധിക്കാത്തത്. എന്നാല്‍ പെരുന്നാളിന് മുമ്പ് നവീകരണം പൂര്‍ത്തിയായില്ലെങ്കില്‍ റോഡില്‍ കിടന്ന് പാടും. മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കുമെന്നും തെരുവിളക്കുകളെല്ലാം പ്രവര്‍ത്തന രഹിതമായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലേക്ക് പോകുമെന്നും നസീര്‍ അറിയിച്ചു. നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ കഞ്ചാവ് വില്പനയടക്കം തകൃതിയായി നടക്കുന്നതായി നസീര്‍ ചൂണ്ടിക്കാട്ടുന്നു.

നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ വീഴ്ചയും മെല്ലെ പോക്കും കാസറകോട് വാര്‍ത്ത നേരത്തെ  ചൂണ്ടിക്കാട്ടിയിരുന്നു. റോഡരികില്‍ പലയിടങ്ങളിലും സ്ലാബ് തകര്‍ന്നത് കാല്‍ നടയാത്രക്കാര്‍ക്ക്  ഭീഷണിയുയര്‍ത്തുന്നതാണ്. നഗരം റമദാന്‍ തിരക്കിലേക്ക് എത്തുന്നതോടുകൂടി പൊതുജനങ്ങള്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമെന്നുറപ്പായി.

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച് തൃശൂര്‍ നസീര്‍; പെരുന്നാളിന് മുന്‍പ് നഗരത്തിലെ ഓവുചാലിന് മുകളിലെ സ്ലാബുകള്‍ നവീകരിച്ചില്ലെങ്കില്‍ റോഡില്‍ കിടന്ന് പാടുമെന്ന് ഗിന്നസ് ജേതാവ്, തെരുവ് വിളക്കുകള്‍ നന്നാക്കാത്തതും അടിസ്ഥാന സൗകര്യ വികസനമില്ലാത്തതും ചൂണ്ടി കാട്ടി ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്നും നസീര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Thrissur, Municipality, Protest, Eid, Ramadan, Court, Complaint, Street, Lights, thrisure naseer against kasaragod municipality. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia