75 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന പയര്‍ കഞ്ഞി; റംസാന്‍ ദിനങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളും സ്‌നേഹത്തിന്റെ കഞ്ഞി വിളമ്പി തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ്
May 14, 2019, 20:07 IST
തളങ്കര: (www.kasargodvartha.com 14.05.2019) എഴുപത്തഞ്ച് വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രവും പാരമ്പര്യവും കൊണ്ട് പ്രസിദ്ധമാണ് തളങ്കര റെയില്‍വേ സ്റ്റേഷനടുത്തുള്ള തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിലെ പയര്‍ കഞ്ഞി. റംസാന്‍ ദിനങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളും ഇവിടെ നല്ല തിരക്കാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പയര്‍ കഞ്ഞിയുടെ വിശേഷങ്ങളറിഞ്ഞ് ഇവിടെ എത്താറുണ്ട്. കഴിഞ്ഞ 11 വര്‍ഷകാലമായിട്ട് കഞ്ഞി പാകം ചെയ്യുന്നത് സ്വാദിഖും റഫീഖുമാണ്.
മഹാരാജ അരി, പച്ചപ്പയര്‍, നെയ്യ്, ഉള്ളി ജീരകം, ഉപ്പ്,എന്നിവ കൊണ്ടാണ് വിശേഷപ്പെട്ട ഈ കഞ്ഞി ഒരുക്കുന്നത്. ഓരോ ദിവസവും 20 കിലോ അരിയുടെ ഭക്ഷണമാണ് ഒരുക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്. നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടുകൂടിയാണ് തെരുവത്ത് ഹൈദ്രോസ് ജമാ അത്ത് കമ്മിറ്റി ഭക്ഷണമൊരുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിരവധിപേര്‍ക്ക് ആശ്വാസമായ കഞ്ഞി വിതരണം വിപുലമായി തുടരാന്‍ തന്നെയാണ് കമ്മിറ്റി തീരുമാനമെന്ന്് ഭാരവാഹികളായ ബദ്‌റുദ്ദീന്‍ ഹാജി, കെ എച്ച് അഷ്‌റഫ് എന്നിവര്‍ പറഞ്ഞു. കമ്മിറ്റി നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ വിപുലമായ നോമ്പ് തുറയും ഒരുക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Thalangara, Railway station, Ramadan, Masjid, Religion, theruvath hydros juma masjid treats every one with Bean porridge