city-gold-ad-for-blogger

പള്ളി മുറ്റത്ത് ക്ഷേത്ര കമ്മിറ്റി നോമ്പുതുറവിഭവങ്ങളുമായി എത്തിയപ്പോള്‍ വിശ്വാസികള്‍ ഹൃദയത്തിലേക്ക് സ്വീകരിച്ചു; ബോവിക്കാനത്ത് നിന്നും മറ്റൊരു നല്ല വാര്‍ത്ത

ബോവിക്കാനം: (www.kasargodvartha.com 20/06/2016) മതത്തിന്റെയും ജാതിയുടെയും പേരില്‍ മതിലുകളുയരുന്ന വര്‍ത്തമാനകാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ മാതൃകയായി മാറുകയാണ് ബോവിക്കാരനത്തെ കുരുക്ഷേത്ര എന്ന കൂട്ടായമ. എല്ലാവരും ഒരമ്മ പെറ്റ മക്കളാണെന്നും എല്ലാവരുടേയും രക്തം ഒന്നാണെന്നും തെളിയിച്ചുകൊണ്ട് മുളിയാര്‍ ക്ഷേത്രത്തിലെ കുരുക്ഷേത്ര കൂട്ടായ്മയാണ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി ബോവിക്കാനം മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെത്തിയത്.

നോമ്പുനോറ്റ മുസ്‌ലിമിന്റെ വിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് ഹൈന്ദവ സഹോദരങ്ങള്‍ അഭിവാദ്യങ്ങളുമായി അരികിലെത്തിയപ്പോള്‍ പള്ളിയിലൊത്തുകൂടിയവര്‍ ഹൃദയത്തിലേക്കാണ് അവരെ സ്വീകരിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേര്‍ സംഗമത്തില്‍ ഒത്തുകൂടി. മതസൗഹാര്‍ദ്ദത്തിന്റെ പുതിയ മാനങ്ങളെക്കുറിച്ച് സംഗമത്തില്‍ എത്തിയവര്‍ വാതോരാതെ സംസാരിച്ചു.

ആദൂര്‍ എസ്.ഐ സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം സ്വാഗതം പറഞ്ഞു. കെ.ബി. മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണന്‍ മാസ്റ്റര്‍, സിദ്ദീഖ് ബോവിക്കാനം, മസ് ഊദ് ബോവിക്കാനം, എ.എസ്.ഐ ഫിറോസ്, രാജന്‍ മുളിയാര്‍, മധു ചിപ്ലിക്കായ, ശിവരാജന്‍, ഷരീഫ് കൊടവഞ്ചി, ബി.സി. കുമാരന്‍, ഹംസ ബി.കെ, വാര്‍ഡ് മെമ്പര്‍ ഗണേഷ്, ഹനീഫ് ബോവിക്കാനം സംസാരിച്ചു.
പള്ളി മുറ്റത്ത് ക്ഷേത്ര കമ്മിറ്റി നോമ്പുതുറവിഭവങ്ങളുമായി എത്തിയപ്പോള്‍ വിശ്വാസികള്‍ ഹൃദയത്തിലേക്ക് സ്വീകരിച്ചു; ബോവിക്കാനത്ത് നിന്നും മറ്റൊരു നല്ല വാര്‍ത്ത

Keywords:  Kasaragod, Kerala, Temple, Ramadan, Bovikanam, Ifthar, Masjid, Temple Committee, Police officer, Inaugurated, Temple committee members come with Ifthar dish.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia