കാസര്‍കോട് എസ് വൈ എസ് റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി
Jun 29, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 29/06/2016) എസ് വൈ എസ് റമദാന്‍ പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പൊസോട്ട് തങ്ങള്‍ നഗരിയിയില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ ഹാരിസ് ബന്നു പതാക ഉയര്‍ത്തി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വരുന്ന ഒരു വര്‍ഷം വിശ്വാസി എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുള്ള ആത്മീയ പരിശീലനക്കളരിയാണ് ഒരു മാസത്തെ റമദാന്‍ വ്രതമെന്ന് അബ്ബാസ് ഉസ്താദ് പറഞ്ഞു. റമദാനില്‍ ആര്‍ജിച്ച ആത്മീയ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പെരുന്നാള്‍ ദിനം ആഭാസകമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും കാരുണ്യ സേവന മേഖലകളില്‍ കൂടുതല്‍ ശ്രദ്ദയൂന്നുകയും വേണം.
ഒന്നാം ദിനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതന്‍ പോരോട് മുഹമ്മദ് മുസ്ലിയാരാണ് വ്യാഴാഴ്ച പ്രഭാഷണം നടത്തുന്നത്. വ്യാഴാഴ്ച രണ്ടാം ദിവസത്തെ പരിപാടി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരുടെ പ്രാര്‍ത്ഥനാ സദസോടെ പരിപാടി സമാപിക്കും.
സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സഖാഫി പാത്തൂര്‍ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്‌റാഹിം ദാരിമി ഗുണാജെ, അബ്ദുര്‍ റഹ് മാന്‍ ഹാജി ചെരുമ്പ, ഹാരിസ് ബന്നു, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ പി അബ്ദുര്‍ റഹ് മാന്‍ സഖാഫി, അഷ്‌റഫ് സുഹ്‌രി, പി ഇ താജുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, സുലൈമാന്‍ സഖാഫി ദേശാംകുളം, ഹനീഫ് സഅദി ദേലംപാടി, കരീം മുസ്‌ലിയാര്‍ മുട്ടത്തൊടി, മുഹമ്മദ് ടിപ്പുനഗര്‍, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ് എം എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.
Keywords : SYS, Ramadan, Programme, Inauguration, Kasaragod, Speech.