city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യ തിന്മകള്‍ക്കെതിരെ ധാര്‍മിക പ്രതിരോധം വളര്‍ത്തണം: പേരോട് അസ്ഹരി

എസ് വൈ എസ് റമദാന്‍ പ്രഭാഷണത്തിനു ആയിരങ്ങള്‍ അണി നിരന്ന സമൂഹ പ്രാര്‍ത്ഥനയോടെ കാസര്‍കോട്ട് ധന്യ സമാപനം

കാസര്‍കോട്: (www.kasargodvartha.com 30/06/2016) എസ് വൈ എസ് ആഭിമുഖ്യത്തില്‍ ജില്ലയിലെ 30 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടന്നു വന്ന പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പൊസോട്ട് തങ്ങള്‍ നഗറില്‍ പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തില്‍ നടന്ന ആയിരങ്ങള്‍ അണി നിരന്ന സമൂഹ പ്രാര്‍ത്ഥനയോടെ ധന്യ സമാപനം. വിശുദ്ധ റമദാനിന്റെ അവസാന ദിനങ്ങളില്‍ കാസര്‍കോട് നഗര മധ്യത്തില്‍ നടന്ന രണ്ട് ദിവസത്തെ റമദാന്‍ പ്രഭാഷണം വിശ്വാസികളില്‍ വമ്പിച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. വേദി നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമായിരുന്നു രണ്ട് ദിവസവും. പ്രഭാഷണം ശ്രവിക്കാന്‍ നൂറുകണക്കിനു സ്ത്രീകളും എത്തിച്ചേര്‍ന്നു.

പ്രഭാഷണത്തിനു പുറമെ പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ സദസ് പരിപാടിയെ ശ്രദ്ധേയമാക്കി. പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു പ്രഭാഷണ വേദി. രണ്ടാം ദിനം പേരോട് മുഹമ്മദ് അസ്ഹരിയാണ് പ്രഭാഷണം നടത്തിയത്. സാമൂഹ്യ തിന്മകള്‍ക്കെതിരെ ധാര്‍മിക പ്രതിരോധം തീര്‍ക്കാന്‍ യുവ സമൂഹം മുന്നോട്ട് വരണമെന്ന് പേരോട് അസ്ഹരി ആവശ്യപ്പെട്ടു. സംഹാരത്തിനു പകരം നിര്‍മാണാത്മകതയാവണം ന്യൂജനറേഷന്റെ മുഖമുദ്ര. സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു സംസ്‌കാരമായി യുവ സമൂഹം ഏറ്റെടുക്കണം- അദ്ദേഹം പറഞ്ഞു.

സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഹാദി സഖാഫി ചൂരി, സയ്യിദ് സൈതലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുര്‍ റഹ്് മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്ല ഫൈസി നെക്രാജെ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ്് മാന്‍ ഹാജി കുണിയ, താജുദ്ദീന്‍ നെല്ലിക്കട്ട, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ഹാരിസ് ബന്നു, ശംസുദ്ദീന്‍ പുതിയപുര, കബീര്‍ ഹിമമി ഗോളിയടുക്കം, ഓണക്കാട് അബ്ദുര്‍ റഹ് മാന്‍ സഅദി, അഷ്‌റഫ് സുഹ്‌രി, സയ്യിദ് കരീം തങ്ങള്‍ പന്നിപ്പാറ, ഇബ്‌റാഹിം കൊല്ലമ്പാടി, പനേര മൊയ്തു, ഇല്യാസ് കൊറ്റുമ്പ, പി ഇ താജുദ്ദീന്‍, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു. കന്തല്‍ സൂപ്പി മദനി സ്വാഗതവും മുഹമ്മദ് ടിപ്പു നന്ദിയും പറഞ്ഞു.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ധാര്‍മിക പ്രതിരോധം വളര്‍ത്തണം: പേരോട് അസ്ഹരി

Keywords : SYS, Ramadan, Inauguration, Programme, Perod Ashari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia