city-gold-ad-for-blogger

സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബ് റിലീഫ് വിതരണവും ഇഫ്താറും സംഘടിപ്പിച്ചു

പന്ത്രണ്ടില്‍: (www.kasargodvartha.com 04.07.2016) സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റമദാന്‍ റിലീഫിന്റെ ഭാഗമായി പ്രദേശത്തെ ജാതി - മത ഭേദമന്യേ 350 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. ഏഴ് മഹല്ലുകളിലെ പാവപ്പെട്ട വീടുകളിലും കിറ്റ് നല്‍കി. അര്‍ഹരായവരെ സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി സംഘാടകര്‍ ചന്തേര എസ് ഐ ഇ അനൂപ് കുമാറില്‍ നിന്ന് കിറ്റ് ഏറ്റുവാങ്ങി.

ക്ലബ്ബ് പ്രസിഡണ്ട് യു ആസിഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഖാദര്‍ പാണ്ട്യാല റിപോര്‍ട്ട് അവതരിപ്പിച്ചു. ഖത്തീബ് അബ്ദുല്‍ റഹൂഫ് മിസ്ബാഹി പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുല്‍ ജബ്ബാര്‍, ചന്തേര എസ് ഐ ടി പി ശശിധരന്‍, ക്ലബ് മുഖ്യരക്ഷാധികാരി ഉസ്മാന്‍ പാണ്ട്യാല, കെ കെ മുഹമ്മദ് കുഞ്ഞി, എന്‍ കെ ഹമീദ് ഹാജി, കെ എം സി ഇബ്രാഹിം, സാജിദ് പി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.

സെക്രട്ടറി അഷ്ഫാഖ് എം കെ സ്വാഗതം പറഞ്ഞു.

സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബ് റിലീഫ് വിതരണവും ഇഫ്താറും സംഘടിപ്പിച്ചു

Keywords : Ramadan, Inauguration, Iftar, Kit, Super Star Club.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia