എസ് കെ എസ് എസ് എഫ് ജില്ലാ റമദാന്‍ പ്രഭാഷണം ചൊവ്വാഴ്ച സമാപിക്കും
Jun 27, 2016, 12:30 IST
വിശുദ്ധി നേടിയെടുക്കലാകണം റമദാനിന്റെ ലക്ഷ്യം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
കാസര്‍കോട്: (www.kasargodvartha.com 27.06.2016) സഹനം സമരം സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന പഞ്ചദിന റമദാന്‍ പ്രഭാഷണം ചൊവ്വാഴ്ച സമാപ്പിക്കും. നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം സമാപന പ്രഭാഷണം നടത്തും.
ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മലപ്പുറം സമാപന കൂട്ടു പ്രാര്‍ത്ഥനക്കും മജ്‌ലിസുന്നൂറിന്നും നേതൃത്വം നല്‍കും. മുടികര ഖാസിയായ എം എ ഖാസിം മുസ് ലിയാര്‍ക്ക് സ്വീകരണം നല്‍കും. തിങ്കളാഴ്ച എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വിശുദ്ധി നേടിയെടുക്കലായിരിക്കണം റമദാനിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൗതികമായും ആത്മീയമായും നോമ്പിന് പ്രാധാന്യമുണ്ട്. വികാര നിയന്ത്രണം, ആനന്ദങ്ങളെ ഉപേക്ഷിക്കല്‍ തുടങ്ങിയ ഉന്നത സ്വഭാവങ്ങള്‍ പരിശീലിപ്പിക്കുന്ന നോമ്പ് ആരോഗ്യവും മാനസിക ഉല്ലാസവും നല്‍കുന്ന ഇബാദത്താണ്. റമദാനിന്റെ ആദ്യ ദിവസം കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. റമദാനില്‍ മാത്രമല്ല ജീവിതം മുഴുവാനായും നന്മ ചെയ്യേണ്ടവരാണ് തങ്ങളെന്ന ബോധം വിശ്വാസി സമൂഹത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്ല്ലവീടു സ്വര്‍ഗ ജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തില്‍ ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തി.
എസ് പി സലാഹുദ്ദീന്‍ അധ്യക്ഷനായി. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ മുഖ്യാതിഥിയായി. യൂനുസ് ഫൈസി കാക്കടവ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മൂസഹാജി ചേരൂര്‍, അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രേസി ചെട്ടുംക്കുഴി, എന്‍ പി എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുകൈ, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കുന്നുംകൈ, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, അബൂബക്കര്‍ ദാരിമി മിഅറാജ്, അഷ്‌റഫ് മിസ്ബാഹി ചിത്താരി, മുഹമ്മദ് കുഞ്ഞി തുരുത്തി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ അസ്ഹരി, ശരീഫ് നിസാമി മുഗു, മുഹമ്മദ് തൊട്ടിയില്‍, റൗഫ് അറന്തോട്, സലാം മൗലവി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : SKSSF, Ramadan, Inauguration, Programme, Ramadan Speech.