എസ് കെ എസ് എസ് എഫ് ജില്ലാതല റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Jun 22, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2016) സഹനം, സമരം, സമര്‍പണം എന്നീ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ എസ് കെ എസ് എസ് എഫ് വെള്ളിയാഴ്ച മുതല്‍ 28 വരെയുള്ള ദിവസങ്ങളിലായി പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ സജ്ജമാക്കിയ കോയക്കുട്ടി ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരകണക്കിന് വിശ്വാസികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണ് സംഘാടക സമിതി ചെയ്തിട്ടുള്ളത്.
കാലവര്‍ഷം കണക്കിലെടുത്ത് വിശാലമായ പന്തല്‍ സൗകര്യം പി ബി ഗ്രൗണ്ടില്‍ ഒരുക്കിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിംസാറുല്‍ ഹഖ് ഹുദവി അബൂദാബിയുടെ ആഭാസങ്ങളില്‍ നിന്ന് ആചാരങ്ങളിലേക്ക് എന്ന വിഷയത്തിലുള്ള പ്രഭാഷണത്തോടെ പഞ്ചദിന പ്രഭാഷണത്തിന് തുടക്കമാവും. 25ന് രാവിലെ ഒമ്പത് മണിക്ക് ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം പരസഹായം അവഗണിക്കപ്പെടുന്നു വിട്ടുവീഴ്ച ധിക്കരിക്കപ്പെടുന്നു എന്ന വിഷയത്തിലും, 26ന് രാവിലെ ഒമ്പത് മണിക്ക് ഓണമ്പള്ളി മുഹമ്മദ് ഫൈസി നവ മാധ്യമങ്ങള്‍ ഖുര്‍ആനിന്റെ തിരുത്ത് എന്ന വിഷയത്തിലും, 27ന് രാവിലെ ഒമ്പത് മണിക്ക് ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം നല്ല വീട് സ്വര്‍ഗജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തിലും, 28ന് രാവിലെ ഒമ്പത് മണിക്ക് നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും.
റമദാന്‍ പ്രഭാഷണ വേദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖയില്‍ നിറ സാന്നിധ്യമായ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി ആദരിക്കും. മുടികര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കും. ദാറുല്‍ ഹുദ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായ എം ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോ പഹാരം നല്‍കും. ദുബൈ എസ് കെ എസ് എസ് എഫ് മുഖാന്തരം ജില്ലയില്‍ നല്‍കുന്ന മുഅല്ലിം ഫണ്ടിന്റെ ആദ്യ ഗഡു കൈമാറും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍, ജില്ലാ മുശാവറ പ്രസിഡണ്ട് ത്വാഖ അഹ് മദ് മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദിവസവും പ്രഭാഷണത്തിന് ശേഷം നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, സയ്യിദ് സഫ് വാന്‍ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഏഴിമല, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഖാദിരി യമാനി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി തൃക്കരിപ്പൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം ടി എം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റമദാന്‍ പ്രഭാഷണത്തിന്റെ വിജയത്തിനായി മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന, വര്‍ക്കിംങ് ചെയര്‍മാന്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, വര്‍ക്കിംങ് കണ്‍വീനര്‍ ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ ഹമീദ് ഹാജി ചൂരി എന്നിവര്‍ അറിയിച്ചു.
Keywords : SKSSF, Ramadan, Inauguration, Meeting, Kasaragod, Preparations.