city-gold-ad-for-blogger

എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണം: ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 15/06/2016) സഹനം, സമരം, സമര്‍പണം എന്നീ പ്രമേയത്തില്‍ ജൂണ്‍ 24 മുതല്‍, 28 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ റമദാന്‍ പ്രഭാഷണ പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം സ്വാഗത സംഘം ട്രഷറര്‍ ഹമീദ് ഹാജി ചൂരി, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, പി എം റഫീഖ് അഹ് മദ്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ലത്വീഫ് മാസ്റ്റര്‍ പന്നിയൂര്‍, ആര്‍ എം സുബലു സബീല്‍, അബ്ദുല്ല ദാരിമി കൊട്ടില, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് ഹാജി, കെ എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍, ചെര്‍ക്കളം അഹ് മദ് മുസ്‌ലിയാര്‍, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ് മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മൗവ്വല്‍, അഹ് മദ് ഷാഫി ദേളി, ഉമറുല്‍ ഫാറൂഖ് ദാരിമി, മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണം: ഫണ്ട് ഉദ്ഘാടനം ചെയ്തു

Keywords : SKSSF, Ramadan, Programme, Inauguration, Fund.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia