എസ് കെ എസ് എസ് എഫ് റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
Jun 1, 2017, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2017) എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും ഒരു കൈത്താങ്ങ് എന്ന നിലയില്‍ നല്‍കുന്ന റമദാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഇസ്ലാമിക് സെന്ററിന്റെ സഹായത്തോടെയാണ് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു മാസത്തേക്കുളള ആഹാര സാധനങ്ങള്‍ അടങ്ങിയ മെഗാ കിറ്റുകളാണ് വിതരണം ചെയ്തത്. അണങ്കൂര്‍ മസ്ജിദ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി മുഖ്യ പ്രഭാഷണം നടത്തി.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, മൂസ ഹാജി ചേരൂര്‍ കെ എം സൈനുദ്ദീന്‍ ഹാജി, എം എ ഖലീല്‍, അബൂബക്കര്‍ അഹ്സനി, മുനീര്‍ ടി എ അണങ്കൂര്‍, ഫാറൂഖ് ദാരിമി, ശിഹാബ് അണങ്കൂര്‍, സാലിം ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, കടവത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
വര്‍ഷങ്ങളായി മത സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് ഇസ്ലാമിക് സെന്റര്‍ എല്ലാ റമദാനിലും സംസ്ഥാന വ്യാപകമായി റിലീഫ് വിതരണം നടത്താറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, SKSSF, Ramadan, Distribution, Inauguration, N.A.Nellikunnu, Relief, SKSSF Ramadan kit distribution inaugurated.