city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസിസത്തിനെതിരെ ഐക്യത്തിനാഹ്വാനം ചെയ്ത് എസ് ഐ ഒ ഇഫ്താര്‍ മീറ്റ്

കാസര്‍കോട്: (www.kasargodvartha.com 17.06.2017) ഫാസിസത്തിനെതിരെ ഐക്യത്തിനാഹ്വാനം ചെയ്ത് എസ് ഐ ഒ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പല കാലങ്ങളിലായി കാസര്‍കോട് ജില്ലയില്‍ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കിരയായവരും അവരുടെ ബന്ധുക്കളുമായിരുന്നു ചടങ്ങിലെ മുഖ്യാതിഥികള്‍. 'റിയാസ് മൗലവി ആവര്‍ത്തിക്കപ്പെടരുത്' എന്ന തലക്കെട്ടിലാണ് സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളും ഒത്തുചേര്‍ന്ന സദസ്സില്‍ സംഘ്പരിവാര്‍ അക്രമണങ്ങളുടെ ഇരകള്‍ അവരുടെ നോവുകള്‍ പങ്കുവെച്ചു. റിയാസ് മൗലവിയുടെ സഹോദരന്‍ ടി എസ് അബ്ദുര്‍ റഹ് മാന്‍, കൊല്ലപ്പെട്ട ഫഹദിന്റെ അമ്മാവന്‍ സമീര്‍ പാക്യാര, മംഗളൂരു പശുക്കടത്ത് ആരോപിച്ച് അക്രമിക്കപ്പെട്ട സമീര്‍ മംഗല്‍പ്പാടി, അട്ക്കത്ത് ബയല്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷഹീന്‍, എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട സിനാന്റെ ജ്യേഷ്ഠന്റെ മകന്‍ ജിനീഷ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.

ഫാസിസത്തിനെതിരെ ഐക്യത്തിനാഹ്വാനം ചെയ്ത് എസ് ഐ ഒ ഇഫ്താര്‍ മീറ്റ്

പരിപാടിയില്‍ പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, എസ് ഐ ഒ സംസ്ഥാന സമിതിയംഗം റമീസ് വേളം, സാമൂഹിക പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പാടി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ എ മുഹമ്മദ് ശാഫി, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പരിക്ക, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല, സൗഹൃദം കാസര്‍കോട് ജനറല്‍ കണ്‍വീനര്‍ ശഫീഖ് നസ്റുല്ലാഹ്, ഉത്തരദേശം ചീഫ് നജീബ് അഹ് മദ്, യൂനുസ് വിസ്ഡം, റാഷിദ് നായന്മാര്‍മൂല തുടങ്ങിയവര്‍ സംസാരിച്ചു.

എസ് ഐ ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്യുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫൈസാന്‍ ഫഹീം, റാസിക് മഞ്ചേശ്വരം, ജാസിര്‍ പടന്ന, ശഹ്സാദ് പടന്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ് ഐ ഒ കാമ്പസ് സെക്രട്ടറി ഇസാസുല്ലാഹ് സ്വാഗതവും ജില്ലാ സെക്രട്ടറി വാജിദ് ആലവി നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, Students, Ramadan, Meet, Programme, Media worker, Politics, SIO Iftar meet conducted, SIO, Iftar Meet, Against Fascism.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia