കണ്ണീരും പുഞ്ചിരിയും കിനാക്കണ്ടുണര്‍ന്ന അവസാന പത്ത്!
May 20, 2020, 22:45 IST
സൂപ്പി വാണിമേല്‍
കാസര്‍കോട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു 2018 ഒക്ടോബര്‍ 20ന് അന്തരിച്ച റദ്ദുച്ച; ചെങ്കള പഞ്ചായത്ത്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേശ്വരം എം എല്‍ എ തുടങ്ങിയ നിലകളില്‍ പി ബി അബ്ദുര്‍ റസാഖിന്റെ പൊതു ജീവിതം തുറന്ന പുസ്തകമായിരുന്നു, ഗൃഹനാഥന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ റമദാന്‍ വ്രതകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മകന്‍ ശഫീഖ് റസാഖ് പി ബി
(www.kasargodvartha.com 20.05.2020) റമദാന്‍ അവസാന പത്തിലെ ആദ്യ ദിനങ്ങളില്‍ ഉപ്പയുടെ മുഖം കൂടുതല്‍ പ്രസന്നമാവും.അസാധാരണ പ്രസരിപ്പ് ഓരോ ചലനങ്ങളിലും കാണാനാവുമായിരുന്നു.ആ ദിവസങ്ങളിലാണ് ആളുകള്‍ ആദരവോടെ റദ്ദൂച്ച എന്ന് വിളിച്ച വന്ദ്യ പിതാവ് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അനാഥാലയങ്ങളില്‍ ഇഫ്താറുകള്‍ ഒരുക്കി അതില്‍ പങ്കാളിയായത്.
മഞ്ചേശ്വരം, ചട്ടഞ്ചാല്‍, തളങ്കര,ദേളി തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന യതീംഖാനകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പ് തുറക്കും.അവരോടൊപ്പം ആഹാരം കഴിക്കുകയും നമസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ അനിര്‍വ്വചനീയ അനുഭൂതി നുകരുകയാവും അദ്ദേഹം.ഞങ്ങള്‍ക്ക് സമ്പന്നതയുടെ മടിത്തട്ടൊരുക്കിയ പിതാവ് മറ്റൊരു ബാല്യകാലസ്മരണ സൂക്ഷിക്കുന്നതിന്റെ അടയാളമാകാം അനാഥാലയ ഇഫ്താറുകളില്‍ ആ മുഖത്ത് ചാലിടുമായിരുന്ന ആനന്ദക്കണ്ണീര്‍.
ദേശീയ പാതയില്‍ കാസര്‍കോട് വിദ്യാനഗര്‍ നായന്മാര്‍ മൂലയില്‍ കണ്ണൂര്‍ ദിശയില്‍ നിന്ന് അല്പം ഇടത്ത് മാറി സ്ഥിതി ചെയ്യുന്ന വീട്ടില്‍ ഉപ്പയുള്ള കാലം എന്നും ഇഫ്താര്‍ തന്നെയായിരുന്നു.നേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍,പണ്ഡിതര്‍,ഫാക്ടറിയിലേയും സ്‌കൂളിലേയും ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് പല ദിവസങ്ങളിലായി നോമ്പ് തുറയൊരുക്കും.പൊതുരംഗത്ത് അറിയപ്പെടാത്ത എന്നാല്‍ അദ്ദേഹത്തിന്റെ ചിരകാല ചങ്ങാതിമാര്‍ ഓരോരുത്തരേയും തോളില്‍ കൈയിട്ട് കൊണ്ടുവന്ന് അവര്‍ക്കിടയില്‍ ഓര്‍മ്മകളുടെ ഇതളാവും.
റമദാന്‍ പകലുകളില്‍ വീടിന്റെ ഗേറ്റ് തുറന്നു തന്നെ കിടക്കും.ഉമ്മറത്ത് എത്തുന്നവരെ അതിഥികളുമായോ പാര്‍ട്ടി പ്രവര്‍ത്തകരുമായോ സംസാരിക്കുന്നതിനിടയില്‍ ഉപ്പാക്ക് വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാതിരുന്നാല്‍ പിന്നാമ്പുറത്തേക്ക് വിളിച്ച് ഉമ്മ മുന്‍ ചെങ്കള പഞ്ചായത്ത് അംഗം സഫിയ റസാഖ് കുറവ് പരിഹരിച്ച് അവരുടെ ചുണ്ടുകളില്‍ ചിരി വിരിയിക്കും.
റമദാന്‍ 26ന് വീടിന്റെ വിശാല മുറ്റം കീഴടക്കി നൂറുകണക്കിന് ആളുകള്‍ നിറയും.അങ്ങിനെ ഒരു പ്രദര്‍ശനം ആഗ്രഹിച്ചതല്ല.എന്നോ തുടങ്ങിയത് മാറ്റാനാവാതെ തുടര്‍ന്നതാണ്.ഓരോരുത്തരുടേയും സ്ഥിതിയറിഞ്ഞാണ് കൊടുത്തുപോന്നത്.ഇതൊക്കെ കണ്ട് വളരുന്ന തനിക്ക് ഉപ്പ നല്‍കുമായിരുന്ന ഉപദേശം എടുത്ത് ചെലവാക്കാനുള്ള സ്ഥിതി ഉണ്ടാവുമ്പോള്‍ മാത്രമേ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാവൂ എന്നായിരുന്നു.പൊതുപ്രവര്‍ത്തനത്തിലൂടെ നേടുക എന്നത് അദ്ദേഹത്തിന്റെ പോളിസിക്ക് വിരുദ്ധമായിരുന്നു.ആ മാതൃക മകന്‍ എടുത്തു പറയുന്നതിലെ അനൗചിത്യം മനസ്സിലാക്കുന്നു.ജനങ്ങള്‍ വിശിഷ്യാ അദ്ദേഹം പ്രതിനിധാനം ചെയ്ത മഞ്ചേശ്വരം മണ്ഡലവാസികളുടെ മനസ്സുകള്‍ ആ നന്മയുടെ ആദ്രസ്മരണകള്‍ സൂക്ഷിക്കുന്നതിന്റെ സ്വീകാര്യത ഉപതെരഞ്ഞെടുപ്പ് പ്രചാണവേളയില്‍ ഈ മകന്‍ അനുഭവിച്ചതാണ്.
തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രകളില്‍ കൂടുതല്‍ പേര്‍ക്ക് ആഹാരം കരുതുന്ന ശീലം സാധാരണ എന്ന പോലെ റമദാനില്‍ അധിക വിഭവങ്ങളോടെ തുടരുമായിരുന്നു.കാസര്‍ക്കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന്, റവന്യൂ മന്ത്രി കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍, പിതാവിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ നടത്തുന്ന എം.എ.മക്കാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ തീവണ്ടിയിലെ തീറ്റ ആസ്വദിച്ചവരാണ്.
Keywords: Kasaragod, Kerala, Article, P.B. Abdul Razak, Remembrance, Ramadan, Soopy Vanimel, Remembering PB Abdul Razak
< !- START disable copy paste -->