റമദാന്: വിശുദ്ധ മാസത്തിന് മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് തടവുകാര്‍ക്ക് മോചനം
Mar 29, 2022, 07:36 IST
അബൂദബി: (www.kasargodvartha.com 29.03.2022) റമദാനോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ തിരഞ്ഞെടുത്ത തടവുകാര്‍ക്ക് മോചനം. അബൂദബി ജയിലുകളില്‍ നിന്ന് 540 പേരെ വിട്ടയക്കാന്‍ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. ദുബൈയിലെ വിവിധ ജയിലുകളില്‍ നിന്ന് 659 പേരെ മോചിപ്പിക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ശാര്‍ജയില്‍ നിന്ന് 210 പേരെ വിട്ടയക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ. സുല്ത്വാന് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു.
എല്ലാവര്‍ഷവും റമദാനില്‍ ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം ലഭിക്കാറുണ്ട്. ശിക്ഷാ കാലയളവില്‍ മികച്ച സ്വഭാവം പ്രകടിപ്പിക്കുന്ന അതീവ ഗൗരവമല്ലാത്ത കേസുകളില്‍ ശിക്ഷപ്പെട്ട വിവിധ രാജ്യക്കാര്‍ക്കാണ് മോചനം ലഭിക്കുക. ശാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ശാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജെനറല്‍ (General) സെയ്ഫ് അല്‍ സാരി അല്‍ ശംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

അന്തേവാസികള്‍ക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം നല്‍കാനും അവരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ സഹായിക്കാനുമുള്ള ദുബൈ ഭരണാധികാരിയുടെ താല്പര്യത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. മാപ്പ് ഉത്തരവ് നടപ്പാക്കാനും തടവുകാരെ മോചിപ്പിക്കാനും ദുബൈ പൊലീസിന്റെ ജെനറല്‍ കമാന്‍ഡുമായി പബ്ലിക് പ്രോസിക്യൂഷന് ഏകോപനം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ക്ക് എത്രയും വേഗം കുടുംബങ്ങളുമായി ഒത്തുചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ ഹുമൈദാന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Abudhabi, News, Gulf, World, Top-Headlines, UAE, Dubai, Sharjah, Jail, Ramadan, Ramadan: UAE Ruler pardons prisoners ahead of holy month.
Keywords: Abudhabi, News, Gulf, World, Top-Headlines, UAE, Dubai, Sharjah, Jail, Ramadan, Ramadan: UAE Ruler pardons prisoners ahead of holy month.