city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Abbasid Caliphate | റമദാന്‍ വസന്തം - 2025: അറിവ് - 08; അബ്ബാസിയ്യ ഖിലാഫത്ത്: ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടം

Golden Age of the Abbasid Caliphate
Representational Image Generated by Meta AI

●   അബ്ബാസികൾ ഉമവി ഖിലാഫത്തിന് ശേഷം അധികാരത്തിൽ വന്നു.
● അബ്ബാസിയ്യ ഖിലാഫത്തിൽ ഏകദേശം 40 ഓളം ഖലീഫമാർ ഭരണം നടത്തി.
●   അബ്ബാസിയ്യ ഖലീഫമാരിൽ ഏറ്റവും പ്രശസ്തനായിരുന്നു ഹാറൂൺ റഷീദ് 
●   അബ്ബാസിയ്യ ഖിലാഫത്തിന്റെ അവസാന ഖലീഫ അൽ-മുസ്തസിം ആയിരുന്നു.

(KasargodVartha) അറിവ് - 08 (09.03.2025): ഇസ്ലാമിക നാഗരികതയുടെ സുവർണ കാലഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായത് ഏത് നഗരമാണ്?


അബ്ബാസിയ്യ ഖിലാഫത്ത്: ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടം


പ്രവാചകൻ മുഹമ്മദ് നബിയുടെ പിതൃസഹോദരൻ അബ്ബാസ് ഇബ്ൻ അബ്ദുൽ മുത്തലിബിൻ്റെ പിൻഗാമികളായ അബ്ബാസികൾ ഇസ്ലാമിക ചരിത്രത്തിലെ ഒരു സുവർണ കാലഘട്ടത്തിനാണ് നേതൃത്വം നൽകിയത്. ഉമവി ഖിലാഫത്തിന് ശേഷം അധികാരത്തിൽ വന്ന അബ്ബാസികൾ, ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ കെട്ടുറപ്പിനും ഐക്യത്തിനും വേണ്ടി കഠിനമായി പ്രയത്നിച്ചു. സാമ്രാജ്യത്തിൻ്റെ ഔദ്യോഗിക ഭാഷയായി അറബി പ്രചരിപ്പിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു.

 Golden Age of the Abbasid Caliphate


അബ്ബാസിയ്യ ഖലീഫമാരും അവരുടെ ഭരണവും


അബ്ബാസിയ്യ ഖിലാഫത്തിൽ ഏകദേശം 40 ഓളം ഖലീഫമാർ ഭരണം നടത്തി. അവരിൽ പലരും ഭരണ നൈപുണ്യത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അബുൽ അബ്ബാസ് സഫാഹ് എന്ന അബ്ദുല്ലാഹിബ്നു മുഹമ്മദായിരുന്നു ആദ്യത്തെ അബ്ബാസി ഖലീഫ. ഹിജ്റ 136 മുതൽ 158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫർ അൽ മൻസൂർ അബ്ബാസി ഖിലാഫത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിൽ ഒരാളായിരുന്നു. അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ശക്തമാക്കിയത് അദ്ദേഹമാണ്. 

ഹാറൂൺ റഷീദിന്റെ ഭരണകാലം അബ്ബാസി ഖിലാഫത്തിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നു. ജനങ്ങൾ നീതിയും ക്ഷേമവും അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്. ഇമാം അബൂഹനീഫയുടെ ശിഷ്യനായിരുന്ന ഖാദി അബൂ യൂസുഫ് അദ്ദേഹത്തിന്റെ മുഖ്യ ന്യായാധിപനായിരുന്നു. സാമ്പത്തിക വിഷയത്തിൽ അബൂ യൂസുഫ് രചിച്ച 'കിതാബുൽ ഖറാജ്' അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്നു. വിജ്ഞാന വ്യാപനരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന 'ബൈത്തുൽ ഹിക്മ' എന്ന വിവർത്തന കേന്ദ്രം ഖലീഫ ഹാറൂൺ റഷീദിന്റെ പ്രധാന സംഭാവനയാണ്. അദ്ദേഹത്തിന് ശേഷം വന്ന മഅ്മൂനും കഴിവുറ്റ ഭരണാധികാരിയായിരുന്നു.


വിജ്ഞാനത്തിൻ്റെയും നിയമത്തിൻ്റെയും കാലഘട്ടം


അബ്ബാസി ഭരണത്തിന്റെ ആദ്യകാലം ശരീഅത്ത് നിയമങ്ങളുടെ ക്രോഡീകരണ കാലം കൂടിയാണ്. ഉമവി ഭരണകാലത്താണ് ഇതിന് തുടക്കം കുറിച്ചത്. അബ്ബാസി ഭരണകാലത്ത് ഇത് പൂർത്തീകരിക്കുകയും നിലവിലുള്ള പരമ്പരാഗത മതനിയമങ്ങളുടെ വിവിധ ശാഖകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. മദ്ഹബിന്റെ ഇമാമുകളുടെ കാലം കൂടിയായ അബ്ബാസി ഭരണകാലത്താണ് ഇമാം ബുഖാരിയും ഇമാം മുസ്ലിമും ഇമാം തിർമിദിയുമെല്ലാം ഹദീസ് ശേഖരണത്തിനായി വിജ്ഞാന യാത്രകൾ നടത്തിയത്. ഹാറൂൺ അൽ-റഷീദിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും ഭരണകാലം വലിയ ബൗദ്ധിക നേട്ടങ്ങളുടെ ഒരു യുഗത്തിന് കാരണമായി.


അസ്തമയവും അവസാനവും


അബ്ബാസികളുടെ ഉയർച്ചയുടെ അവസാനഘട്ടമായിരുന്നു മുതവക്കിലിന്റെ ഭരണകാലം. അബ്ബാസി ഖലീഫമാരിലെ പ്രബലരിൽ അവസാനത്തെ കണ്ണിയാണ് മുതവക്കിൽ. 1258 ഫെബ്രുവരി 10-ന് ഹുലാഗു ഖാൻ ഇറാഖ് ആക്രമിച്ചു. നിരവധി ആളുകൾ കൊല്ലപ്പെട്ടു. അവസാനത്തെ അബ്ബാസി ഖലീഫയായ അൽ-മുസ്തസിമിനെ 1258 ഫെബ്രുവരി 20-ന് വധിച്ചു. സലിം ഒന്നാമൻ മുത്തവക്കിൽ മൂന്നാമനെ തടവുകാരനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയതോടെ ഈ രാജവംശം പൂർണമായും ഇല്ലാതായി.


അബ്ബാസിയ്യ ഖിലാഫത്തിലെ പ്രധാന ഭരണാധികാരികൾ:


അബുൽ അബ്ബാസ് അൽ-സഫാഹ് (ഭരണം: 750-754): അബ്ബാസിയ ഖിലാഫത്ത് സ്ഥാപകൻ.
അൽ-മൻസൂർ (ഭരണം: 754-775): രണ്ടാമത്തെ ഖലീഫ, ഭരണകൂടം ശക്തിപ്പെടുത്തി.
അൽ-മഹ്ദി (ഭരണം: 775-785): മൂന്നാമത്തെ ഖലീഫ, സമൃദ്ധിയുടെ കാലഘട്ടം.
അൽ-ഹാദി (ഭരണം: 785-786): നാലാമത്തെ ഖലീഫ, കുറഞ്ഞ കാലം ഭരിച്ചു.
ഹാറൂൺ അൽ-റഷീദ് (ഭരണം: 786-809): അബ്ബാസിയ ഖിലാഫത്തിന്റെ സുവർണ കാലഘട്ടം, വിജ്ഞാനം, കല, വാണിജ്യം എന്നിവക്ക് പ്രോത്സാഹനം നൽകി.
അൽ-അമീൻ (ഭരണം: 809-813): സഹോദരൻ അൽ-മാമുനുമായി അധികാര തർക്കം.
അൽ-മാമുൻ (ഭരണം: 813-833): വിജ്ഞാനത്തിനും തത്ത്വചിന്തയ്ക്കും പ്രാധാന്യം നൽകി, ബൈത്തുൽ ഹിക്മ (വിജ്ഞാന ഭവനം) സ്ഥാപിച്ചു.
അൽ-മുഅ്തസിം (ഭരണം: 833-842): തുർക്കി സൈന്യത്തെ ശക്തിപ്പെടുത്തി, സമറ നഗരം സ്ഥാപിച്ചു.
അൽ-വാത്തിക് (ഭരണം: 842-847): മുഅ്തസിലി ചിന്താധാരയെ പിന്തുണച്ചു.
അൽ-മുത്തവക്കിൽ (ഭരണം: 847-861): യാഥാസ്ഥിതിക ചിന്താഗതിക്കാരനായിരുന്നു.
അൽ-മുസ്ത‌സിം (ഭരണം: 1242-1258): അവസാനത്തെ അബ്ബാസിയ ഖലീഫ, മംഗോളിയൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Abbasid Caliphate marked a golden era in Islamic history, with key figures like Harun al-Rashid promoting knowledge, law, and cultural advancements.


#AbbasidCaliphate, #GoldenEra, #IslamicHistory, #HarunAlRashid, #Knowledge, #IslamicGoldenAge

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia