city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടീം അമാസ്‌ക് റമദാന്‍ റിലീഫ് നടത്തി

സന്തോഷ് നഗര്‍: (www.kasargodvartha.com 09.06.2016) ടീം അമാസ്‌കിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് നടത്തി. ഗള്‍ഫ് കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന റിലീഫ് പദ്ധതിയുട ഉദ്ഘാടനം എസ് എം ടി ഗ്രൂപ്പ് ചെയര്‍മാന്‍ ഷഫീഖ് എസ് എം ടി നിര്‍വ്വഹിച്ചു. അര്‍ഹരായ നൂറോളം കുടുംബങ്ങള്‍ക്കുള്ള റമദാന്‍ മാസത്തെ റേഷന്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.

സന്തോഷ് നഗര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുര്‍ റസാഖ് മിസ്ബാഹി ഉദ്‌ബോധനവും പ്രാര്‍ത്ഥനയും നടത്തി. ടീം അമാസ്‌ക് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പാവങ്ങളുടെ സഹായിക്കാനും അവരോടൊപ്പം നില്‍ക്കാനും സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടാവിന്റെ സന്നിധിയില്‍ ഏറെ പ്രതിഫലമര്‍ഹിക്കുന്നതാണെന്നും ഖത്തീബ് പറഞ്ഞു. തുടര്‍ന്ന് കിറ്റുകള്‍ വിതരണത്തിനായി അമാസ്‌ക് ഭാരവാഹികളെ അദ്ദേഹം ഏല്‍പ്പിച്ചു.

ടീം അമാസ്‌ക് ചെയര്‍മാന്‍ ശാഫി കെ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, അഷ്‌റഫ് പി ബി എന്നിവര്‍ മുഖ്യാഥിതികളായി. അമാസ്‌ക് ട്രഷറര്‍ മുഹമ്മദ് മാര, ഇഖ്ബാല്‍, ദുബൈ പ്രതിനിധികളായ മുസ്തഫ സുള്ള്യ, നിഷാദ് 786, നിയാസ് മാര, ഹഫീസ് കല്ലട്ര, സി ടി അഹ് മദലി , സൗദി അമാസ്‌ക് ചെയര്‍മാന്‍ അബൂച്ച, ആഷിഫ് എസ് ഇ എസ്, ഖത്തര്‍ അമാസ്‌ക് ചെയര്‍മാന്‍ സിദ്ദീഖ്, ഹൈപവര്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സന്തോഷ് നഗര്‍, മാര, തൊട്ടി, കുഞ്ഞിക്കാനം തുടങ്ങിയ പ്രദേശങ്ങളിലെ റിലീഫ് വിതരണത്തിന് താഹിര്‍ എം കെ, സിദ്ദീഖ് സന്തോഷ് നഗര്‍, ഷഫീഖ് സന്തോഷ് നഗര്‍, ജസീം മാര, സിദ്ദീഖ് കുഞ്ഞിക്കാനം, തൗസീഫ്, സവാദ് പൈക്ക, ഖലീല്‍ ചാല്‍ക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അമാസ്‌ക് യു എ ഇ, സൗദി, ഖത്തര്‍ എന്നീ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ശാഫി സി എ സ്വാഗതവും കണ്‍വീനര്‍ ഹനീഫ നന്ദിയും പറഞ്ഞു.

ടീം അമാസ്‌ക് റമദാന്‍ റിലീഫ് നടത്തി

ടീം അമാസ്‌ക് റമദാന്‍ റിലീഫ് നടത്തി

Keywords: Kasaragod, Ramadan, Inauguration, Club, Helping hands, AMAASC Santhosh Nagar, Relief.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia