Ramadan | ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലും ഭട്കലിലും വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം
Mar 22, 2023, 22:35 IST
മംഗ്ലൂറു: (www.kasargodvartha.com) ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലും ഭട്കലിലും വ്യാഴാഴ്ച റമദാന്‍ ഒന്നായി ബന്ധപ്പെട്ട ഖ്വാദിമാര്‍ പ്രഖ്യാപിച്ചു. ദക്ഷിണ കന്നട ഖ്വാദി ത്വാഖ അഹ് മദ് മുസ്ലിയാര്‍, ഉടുപ്പി ഖ്വാദി എം അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ എന്നിവര്‍ കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പിച്ചത്.
ഭട്കലില്‍ മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് രണ്ട് ഖ്വാദിമാരും ഉറപ്പിച്ചതായി കമിറ്റി അറിയിച്ചു. കേരളത്തിലും വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും.
Keywords: Ramadan on Thursday in Dakshina Kannada, Udupi districts and Bhatkal, Mangalore, News, Ramadan, Religion, National, Top-Headlines.