റമദാന്‍ സന്ദേശം: സിയാസുദ്ദീന്‍ ഇബ്‌നു ഹംസ
Jun 22, 2016, 12:30 IST
(www.kasargodvartha.com 22.06.2016) ഇസ്ലാമിക ചരിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭമായിരുന്നു ബദര്‍ യുദ്ധം. വിശ്വാസം കൊണ്ടും അര്‍പ്പണ ബോധം കൊണ്ടും ദൈവീക സഹായം നേടിയവരായിരുന്നു ബദ്‌രീങ്ങള്‍. അതു കൊണ്ടാണ് ആയിരത്തി അഞ്ഞൂറില്‍ അധികം വരുന്ന ഒരു മാഹാസൈന്യത്തിനു മേല്‍ 313 പേരുള്ള ചെറു സംഘത്തിന് വിജയം നേടാന്‍ സാധിച്ചത്.
സ്വര്‍ഗം നേടാനുള്ള ആഗ്രഹത്തിനു മുന്നില്‍ ഭൗതീക നേട്ടങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ സത്യത്തെ വിജയിപ്പിച്ചെടുക്കാനുള്ള പോരാട്ട വീര്യമാണ് ബദറിലെ വിജയം. ദൈവേഛക്കു മുമ്പില്‍ സ്വന്തം താല്‍പര്യങ്ങളെ ബലികഴിക്കാനുള്ള ത്യാഗ മനസുള്ളവര്‍ക്ക് ദൈവീക സഹായം വന്നെത്തും എന്നതാണ് ബദറിന്റെ സന്ദേശം.
Keywords : Ramadan, Message, Siyasudheen Ibnu Hamsa, Solidarity.
Keywords : Ramadan, Message, Siyasudheen Ibnu Hamsa, Solidarity.