റമദാന്‍ സന്ദേശം: പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി
Jun 20, 2016, 12:35 IST
(www.kasargodvartha.com 20/06/2016) ഉള്ളവന് ഇല്ലാത്തവന്റെ വേദനയറിയാതെ പോവരുതെന്ന അല്ലാഹുവിന്റെ തീരുമാനമാണ് വേദനകള്‍ തിരിച്ചറിയാന്‍ ഉപകാരപ്രദമാകും വിധം വിശപ്പും ദാഹവും സഹിച്ച് മണിക്കൂറുകള്‍ മാത്രം ഒരുമാസം പരിശീലിക്കുന്നത്. മറ്റേതിനേക്കാളും വിശപ്പിന് ഒരു ഉള്‍വിളിയുണ്ടെന്നത് നഗ്നസത്യമാണ്. ഉടമസ്ഥനായ അല്ലാഹുവിന് ഇത് നല്ല ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് ഇത്തരം ഒരു പരീക്ഷണം ഒരു മാസം രാപ്പകലില്‍ മാത്രം ചുരുക്കി നമുക്ക് നല്‍കിയത്. ഒപ്പം ഈ ഒരു മാസം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന അനിര്‍വചനീയ വേളകളുമാക്കി. ഇത് ഉപയോഗപ്രദമാക്കി സദ്‌വൃത്തരാകാന്‍ നമുക്ക് സാധിക്കട്ടെ.
Keywords : Ramadan, SSF, Pallangod Abdul Kader Madani, Message, Ramadan Message: Pallangod Abdul Kader Madani.
Keywords : Ramadan, SSF, Pallangod Abdul Kader Madani, Message, Ramadan Message: Pallangod Abdul Kader Madani.