റമദാന്‍ സന്ദേശം: എം സി ഖമറുദ്ദീന്‍
Jun 20, 2016, 13:22 IST
(www.kasargodvartha.com 20/06/2016) സുഭിക്ഷമായ 11 മാസത്തെ ജീവിതത്തിന് ചെറിയൊരു ബ്രെയ്ക്കിട്ടുകൊണ്ട് ഒരുമാസം പകല്‍ നിരാഹാരവും പാനീയരഹിതവുമായ ഒരു ജീവിതം നയിക്കണമെന്ന സ്രഷ്ടാവിന്റെ കല്‍പന വിശുദ്ധ റമദാനില്‍ വ്രതമായി നമുക്ക് ലഭ്യമാകുമ്പോള്‍ അതൊരു പീഡനമല്ലെന്നോര്‍ക്കുക. അനുസരണയുടെയും വിശ്വാസ ദൃഢീകരണത്തിന്റെയും ബഹിര്‍സ്ഫുരണമാണത്. ഇതുള്‍ക്കൊണ്ട് കൊണ്ട് നമുക്ക് അകവും പുറവും സ്ഫുടം ചെയ്യാന്‍ കഴിയുമ്പോഴാണ് നോമ്പിന്റെ അന്തസ്സത്ത നമ്മില്‍ പ്രകടമാവുകയുള്ളൂ. ഇതായിരിക്കട്ടെ ഈ റമദാനില്‍ നമ്മുടെ ലക്ഷ്യം.
Keywords : Ramadan, M.C.Khamarudheen, Message, Muslim League, Ramadan Message: M C Khamarudheen.
Keywords : Ramadan, M.C.Khamarudheen, Message, Muslim League, Ramadan Message: M C Khamarudheen.